മമ്മിയൂർ വികസന സമിതിയുടെ സ്ഥാനാർഥി ഷോബി ഫ്രാൻസിസിന്റെ തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉൽഘടനം ചെയ്തു
ചാവക്കാട് : നഗരസഭ എട്ടാം വാർഡ് മമ്മിയൂർ വികസന സമിതിയുടെ സ്ഥാനാർഥി ഷോബി ഫ്രാൻസിസിന്റെ തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉൽഘടനം കൊച്ചു മാത്യു പനക്കൽ നിർവഹിച്ചു. മമ്മിയൂർ വികസന സമിതി ചെയർമാൻ ജോസഫ് പനക്കൽ അധ്യക്ഷത വഹിച്ചു. ശ്യാം സുന്ദർ, കോൺഗ്രസ് മുൻ വാർഡ് പ്രസിഡന്റ്‌മാരായ തോമസ് എലുവത്തിങ്കൽ, സെബാസ്റ്റ്യൻ പനക്കൽ കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ഹുബെർട് പനക്കൽ, ജോസഫ് (ജോജു ) പനക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.