Header 1 vadesheri (working)

പൊലീസ് ആക്‌ട് ജനാധിപത്യവിരുദ്ധമാണെന്ന് മുഖ്യമന്ത്രിക്കും സിപിഎമ്മനും അറിയാം : ജോസഫ് സി. മാത്യു

Above Post Pazhidam (working)

തിരുവനന്തപുരം: കേരള പൊലീസ് നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഐടി ഉപദേഷ്ടാവും രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി. മാത്യു. നിയമം ജനാധിപത്യ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിക്കും സിപിഐ.എം നേതൃത്വത്തിനും വ്യക്തമായി അറിയാമെന്നും അതുകൊണ്ടാണ് പ്രയോഗത്തില്‍ സൂക്ഷിക്കാമെന്ന വാദമുന്നയിക്കുന്നതെന്നും ജോസഫ് സി മാത്യു പറഞ്ഞു.

First Paragraph Rugmini Regency (working)

‘വളരെ നിര്‍ഭാഗ്യകരമായ നടപടിയാണിത്. ഐ.ടി ആക്‌ട് 66എ രാജ്യം എങ്ങനെ ദുരുപയോഗം ചെയ്തു എന്ന് തിരിച്ചറിഞ്ഞതിന് ശേഷം സുപ്രീം കോടതി അത് ഭരണഘടനാവിരുദ്ധമാണെന്ന് വിധിക്കുകയും ആ ആക്ടിന് സമാനമായവ പൊലീസ് ആക്ടില്‍ നിന്നുപോലും നീക്കം ചെയ്യുകയുമായിരുന്നു. അന്ന് സിപിഐ.എമ്മും ഇടതുമുന്നണിയും 66 എക്കെതിരെ നിലപാടെടുത്തതാണ്. ഇപ്പോള്‍ ഈ കൊണ്ടുവന്നിരിക്കുന്ന ഭേദഗതി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ എന്ന പേരിലാണ് അവതരിപ്പിക്കുന്നത്, പക്ഷെ അങ്ങനെ ഒരു പരാമര്‍ശം നിയമത്തിലില്ല. വളരെ സാമാന്യവത്കരിച്ചുകൊണ്ടാണ് നിയമം വന്നിരിക്കുന്നത്.

ആക്‌ട് അക്ഷരാര്‍ത്ഥത്തില്‍ ജനാധിപത്യവിരുദ്ധമാണ് എന്നതില്‍ മുഖ്യമന്ത്രിക്കോ സിപിഐ.എമ്മിന്റെ കേന്ദ്ര നേതൃത്വത്തിനോ സംശയമില്ല. അവരിപ്പോഴും പറയുന്നത് അത് അത്തരത്തില്‍ ഉപയോഗിക്കില്ല, പ്രയോഗത്തില്‍ വരുമ്ബോള്‍ സൂക്ഷിക്കുമെന്നാണ്. ആര് സൂക്ഷിക്കും? ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ സൂക്ഷിക്കുമെന്നാണോ അതോ എല്ലാകാലത്തും ഭരണത്തിലിരിക്കുന്നവര്‍ സൂക്ഷിക്കുമെന്നാണോ, എങ്ങനെയാണോ ഒരു പാര്‍ട്ടിക്ക് അത് പറയാനാകുക.

Second Paragraph  Amabdi Hadicrafts (working)

ഇതു നമ്മള്‍ പലതവണ നേരത്തെ കണ്ടതാണ്. അധികാരത്തിലിരിക്കുന്നവര്‍ക്ക് ഏത് വിധേനെയും ഉപയോഗിക്കാവുന്ന തരത്തില്‍ വളരെ ജനറിക് ആയി, സാമാന്യവത്കരിച്ചുകൊണ്ട്, എന്ത് തരത്തിലുള്ള എതിര്‍പ്പിനെയും അവസാനിപ്പിക്കാന്‍ വേണ്ടി നിയമമുണ്ടാക്കുക. അതിനുവേണ്ടി സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങളെയും സമൂഹം പൊതുവില്‍ തള്ളിക്കളയുന്ന കാര്യങ്ങളെയും മറയാക്കി ഉപയോഗിക്കുക.

സ്ത്രീകള്‍ക്കെതിരെയുള്ളതോ മറ്റു കുറ്റകൃത്യങ്ങളോ തടയാന്‍ ഇത് ഉപയോഗിക്കപ്പെടില്ല എന്നുള്ളതും എന്നാല്‍ അതേസമയം അധികാരത്തിലിരിക്കുന്നവര്‍ക്ക് എതിരെയുള്ള ഏത് അഭിപ്രായവ്യത്യാസത്തിനും തടയിടാന്‍ ഇത് ഉപയോഗിക്കുമെന്നുള്ളതും ഉറപ്പാണ്. എന്താണ് ഈ നിയമത്തില്‍ കുറ്റകൃത്യമെന്ന് പറയുന്നത് ? വളരെ ജനറിക് ആയിട്ടാണ് ഇതില്‍ കുറ്റകൃത്യത്തെ കുറിച്ച്‌ പറയുന്നത്. ആര്‍ക്കെങ്കിലും എതിരെ എന്തെങ്കിലും പറയുക, അപകീര്‍ത്തികരമെന്നു പറയുക, തെറ്റായ വിവരങ്ങളെന്ന് പറയുക, അതെല്ലാം വളരെ ആപേക്ഷികമായ കാര്യങ്ങളാണ്.

ഇനി ആരാണ് പരാതിക്കാരന്‍, ആരെകുറിച്ചാണോ പറയുന്നത് അവര്‍ തന്നെ പരാതി പറയണമെന്നില്ല, ആര്‍ക്കും പരാതി പറയാം. കോഗ്‌നിസിബിള്‍ ഒഫന്‍സ് എന്ന പേരില്‍ പൊലീസിന് നേരിട്ട് കേസെടുക്കാം. ഇത്തരത്തില്‍ കുറ്റമെന്താണെന്ന് നിര്‍വചിക്കാതെ അത് വ്യാഖ്യാനിക്കുള്ള അധികാരം അധികാരത്തിലിരിക്കുന്നവര്‍ക്ക് കൊടുത്തുകൊണ്ടുള്ള നിയമമാണിത്. ഇത് കരിനിയമമാണ്.

അത് അറിയാവുന്നതുകൊണ്ടാണ് ഇവരാരും നിയമത്തെ പ്രതിരോധിക്കാതെ അതിന്റെ പ്രയോഗത്തെ കുറിച്ച്‌ പറയുന്നത്. പ്രയോഗത്തില്‍ വരുമ്ബോള്‍ സൂക്ഷിക്കാമെന്ന് പറയുന്നത്. ഞങ്ങളില്‍ വിശ്വസിക്കൂ എന്ന് ദൈവ വിശ്വാസം പോലെ ആവശ്യപ്പെടുകയാണ്. അല്ലാതെ നിയമത്തെ വ്യാഖ്യാനിക്കാനോ അത് ഭരണഘടനാനുസൃതമാണെന്ന് പറയാന്‍ പോലും അവര്‍ മെനക്കെടുന്നില്ല.

സ്ത്രീകള്‍ക്കെതിരായ അധിക്ഷേപമാണ് കുറ്റകൃത്യമെങ്കില്‍ അത് നേരിടാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, അതിനുവേണ്ടി കൃത്യമായി നിയമവ്യവസ്ഥ എ.പി.സിയിലും സി.ആര്‍.പി.സിയിലും ഉണ്ടാക്കണം. അതല്ലാതെ ഈ മാധ്യമത്തിലൂടെ പറഞ്ഞാല്‍ കുറ്റകൃത്യമാണെന്ന് പറയുന്നത് തന്നെ തെറ്റാണ്. സൈബറിന് മാത്രമായി പ്രത്യേകം നിയമം കൊണ്ടുവരുന്നത് തന്നെ അശാസ്ത്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.