ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഇടനിലക്കാർ പിടി മുറുക്കി.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ഇടനിലക്കാർ പിടി മുറുക്കി .ഓൺലൈൻ ബുക്കിങ് ചെയ്യാതെ വരുന്നവരെ ക്ഷേത്രത്തിൽ തൊഴാനുള്ള സൗകര്യം ചെയ്തു കൊടുക്കുന്ന സംഘങ്ങൾ വീണ്ടും സജീവമായി . ക്ഷേത്രത്തിലെ ചില ഉദ്യോഗസ്ഥരും തന്ത്രി കുടുംബാഗത്തിന്റെ ആശ്രിതരുമാണ് ഇതിന് നേതൃത്വം നൽകുന്നത് . പോലീസും അവർക്ക് താൽപര്യമുള്ളവരെ ക്ഷേത്രത്തിലേക്ക് കടത്തി വിടുന്നുണ്ട് . ഓൺലൈൻ ബുക്കിങ്ങിലൂടെ എത്തുന്ന ഭക്തജനങ്ങളെ ശരീര ഊഷ്മാവ് പരിശോധിച്ച ശേഷം മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. എന്നാൽ ഇടനിലക്കാർ വഴി ക്ഷേത്രത്തിലേക്ക് കടക്കുന്നവർക്ക് ഒരു പരിശോധനയും ബാധകമല്ല .
ഒന്നുകിൽ ദേവസ്വം ഓൺലൈൻ സംവിധാനം എടുത്ത് കളഞ്ഞു വരുന്ന ആളുകൾക്ക് ദർശന സൗകര്യം അനുവദിക്കണം ,അല്ലെങ്കിൽ ഓൺ ലൈനിൽ കൂടി അല്ലാതെ വരുന്നവർക്കും ദർശന സൗകര്യംനൽകണം . എന്നാണ് ഭക്തർ ആവശ്യപ്പെട്ടുന്നത് . ഇപ്പോഴത്തെ സംവിധാനം ഇടനിലക്കാർക്ക് പണ സമ്പാദനത്തിനുള്ള വഴി ദേവസ്വം തന്നെ തുറന്നു കൊടുക്കുന്നതിനു തുല്യമാണ് . പ്രദേശ വാസികൾക്ക് പോലും ക്ഷേത്രത്തിലേക്ക് പ്രവേശനം ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്