Header 1 vadesheri (working)

ചാവക്കാട്ട് സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം , അതിഥി സ്ഥാനാർത്ഥികളെ ഇറക്കി പ്രശ്ന പരിഹാരം

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട്ട് സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് അതിഥി സ്ഥാനാർത്ഥികളെ ഇറക്കി പ്രശ്ന പരിഹാരം . വനിതാ സംവരണ വാർഡ് ആയ പുളി ച്ചിറക്കെട്ടു ഈസ്റ്റ് വാർഡിൽ സ്ഥാനാർഥിത്വ ത്തിന് വേണ്ടി പലരും രംഗത്ത് ഇറങ്ങിയതോടെ ഷീജ പ്രശാന്തിനെ ഇറക്കിയാണ് വാർഡിലെ വിഭാഗീയതക്ക് പാർട്ടി തടയിട്ടത് . സ്വന്തം വാർഡ് ആയ 25 ൽ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക പ്രവർത്തനം നടത്തി കഴിഞ്ഞതിനു ശേഷമാണ് ചെയർ പേഴ്സൺ സ്ഥാനാർഥി കൂടിയായ ഷീജാ പ്രശാന്തിന്‌ വാർഡ് മാറ്റം സംഭവിച്ചത് .വാർഡ് 21 ൽ നിലവിലെ വൈസ് ചെയര്മാന് മഞ്ജുഷ സുരേഷ് അവകാശ വാദം ഉന്നയിച്ചതോടെ തൊട്ടടുത്ത വാർഡിലെ രഞ്ചനെ ഇറക്കിയാണ് പാർട്ടി പ്രശ്നം പരിഹരിച്ചത് . കേഡർ പാർട്ടിയെന്ന് ഊറ്റം കൊള്ളുന്ന സി പി എമ്മിലാണ് സീറ്റിന് വേണ്ടിയുള്ള പിടിവലി നടക്കുന്നത് .

First Paragraph Rugmini Regency (working)

പാർട്ടിയിലെ വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചാവക്കാട് ലോക്കൽ കമ്മറ്റി സെക്രട്ടറി സുരേഷ് സ്ഥാനം രാജി വെച്ചിരുന്നു .ലോക്കൽ സെക്രട്ടറി അറിയാതെ സ്ഥാനാർഥി നിർണയം നടത്തിയതാണ് രാജിയിൽ കലാശിച്ചത് . ഒരു സംസ്ഥാന നേതാവിനെതിരെ പാർട്ടി വേദിയിൽ വിമർശനം ഉന്നയിച്ചതോടെ ഒരു വിഭാഗത്തിന്റെ കണ്ണിലെ കരടായി സുരേഷ് മാറിയിരുന്നു . അതിനെ തുടർന്ന് പാർട്ടിയിൽ അദ്ദേഹത്തെ ഒതുക്കി വരികയായിരുന്നു അതിനിടയിലാണ് അദ്ദേഹം അറിയാതെ ഒരു ഏരിയ കമ്മറ്റി അംഗം സ്ഥാനാർഥി നിർണയം നടത്തിയത് . മമ്മിയൂർ വാർഡിൽ സി പി എം പ്രവർത്തകന്റെ വീട്ടിൽ നിന്നും സി പി ഐ സ്ഥാനാർഥി വന്നത് പാർട്ടിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല .

തുടർന്ന് സ്ഥാനാർഥിയെ മാറ്റുന്ന കാര്യം സി പി ഐ നേതൃത്വവുമായി ചർച്ച ചെയ്യാൻ ഏരിയ കമ്മറ്റി അംഗം, സുരേഷിനോട് ആവശ്യപ്പെട്ടുവത്രെ. സ്ഥാനാർഥി നിർണയം നടത്തിയവർ തന്നെ പ്രശ്നം പരിഹരിച്ചോളാൻ സുരേഷ് മറുപടി പറഞ്ഞത് തർക്കത്തിന് വഴി വെച്ചു .തർക്കം രൂക്ഷമായി വ്യക്തി പരമായ അധിക്ഷേപത്തിലേക്കും കടന്നതോടെ സുരേഷ് ലോക്കൽ കമ്മറ്റി സെക്രട്ടറി സ്ഥാനവും ഏരിയ കമ്മറ്റി അംഗത്വവും രാജി വെക്കുകയായിരുന്നു.തിരഞ്ഞെടുപ്പ് കാലത്ത് ലോക്കൽ സെക്രട്ടറിയുടെ രാജി പാർട്ടിക്ക് വലിയ തിരിച്ചടിയായി

Second Paragraph  Amabdi Hadicrafts (working)