ചാവക്കാട് മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് എതിരെ കോൺഗ്രസ് ബ്ളോക് സെക്രട്ടറിയായ വനിതയും .
ചാവക്കാട് : മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് എതിരെ റിബൽ സ്ഥാനാർഥി ആയി മത്സരിക്കാൻ കോൺഗ്രസ് ബ്ളോക് സെക്രട്ടറിയായ വനിതയും . ചാവക്കാട് നഗര സഭ എട്ടാം വാർഡിൽ മത്സരിക്കുന്ന ബേബി ഫ്രാൻസീസിനെതിരെ സ്വാത്രന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കോൺഗ്രസ് ബ്ളോക് സെക്രട്ടറി കൂടിയായ ഷോബി ഫ്രാൻസീസ് അറിയിച്ചു . ഗ്രൂപ്പ് വീതം വെപ്പിൽ സ്ഥിരമായി ഐ ഗ്രൂപ്പിന് നൽകുന്ന സീറ്റിൽ എ വിഭാഗത്തിൽ പെട്ട ഷോബി ഫ്രാൻസീസ് അവകാശ വാദം ഉന്നയിക്കുന്നതിൽ അർത്ഥ മില്ല എന്നാണ് ഐ വിഭാഗം നേതാക്കൾ അഭിപ്രായപ്പെടുന്നത് . എന്നാൽ നേരത്തെ കൗൺസിലർ ആയിരുന്ന ബേബി ഫ്രാൻസീസിന് എതിരെ യാണ് വാർഡിലെ ജനങളുടെ മനസ് എന്നും ഷോബി പറഞ്ഞു . വോട്ടർമാർക്ക് അഭിപ്രയമില്ലാത്ത ആളെ വീണ്ടും നിറുത്തിയതിൽ ഉള്ള പ്രതിഷേധമാണ് തൻറെ സ്ഥാനാർത്ഥിത്വം എന്ന് ഷോബി അവകാശപ്പെട്ടു . ബേബിയെ മാറ്റി മറ്റൊരാളെയാണ് സ്ഥാനാർഥി ആക്കിയിരുന്നെങ്കിൽ താൻ മത്സര രംഗത്ത് വരില്ലായിരുന്നു ഷോബി കൂട്ടിച്ചേർത്തു .ചാവക്കാട് നഗരസഭയിലെ കോൺഗ്രസിന് ഉറപ്പുള്ള വാർഡുകളിൽ ഒന്നായ മമ്മിയൂർ വാർഡിൽ എല്ലാ തിരഞ്ഞെടുപ്പിലും ഒരു വിഭാഗം കലാപക്കൊടി ഉയർത്തുക പതിവാണ് . കലാപക്കൊടി ഉയർത്തുന്നവരെ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയാണ് പ്രശ്‌നം പരിഹരിക്കാറ് .. ഈ തിരഞ്ഞെടുപ്പിലും അത് ആവർത്തിക്കുന്നു എന്ന് മാത്രം ബേബി ഫ്രാൻസിസിനെ പിന്തുണക്കുന്ന വിഭാഗം ആഗ്രഹിക്കുന്നതും അത് തന്നെയാണ്.