ഗുരുവായൂരിൽ 12 പേർക്ക് കൂടി കോവിഡ് – 22 ,42 വാർഡുകൾ കണ്ടെയ്ൻ മെന്റ് സോണിൽ
ഗുരുവായൂര്‍: നഗരസഭ പരിധിയില്‍ 12 പേര്‍ക്ക് കൂടി കോവിഡ്.വിവിധ ആശുപത്രികളിലായി നടന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പൂക്കോട് സോണില്‍ രണ്ടും അര്‍ബന്‍ സോണില്‍ ഒമ്പതും തൈക്കാട് സോണി ഒരാളിലുമാണ് രോഗം കണ്ടെത്തിയത്. രോഗ വ്യാപനത്തെ തുടര്‍ന്ന് നഗരസഭയിലെ മാണിക്കത്ത് പടി 22, കാരയൂര്‍ 42 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.