ബി.ആര്‍. ഷെട്ടി വീണ്ടും യു.എ.ഇയിലേക്ക് മടങ്ങാനൊരുങ്ങുന്നു.
മംഗലാപുരം : സാമ്ബത്തിക ക്രമക്കേടിനെയും കടബാധ്യതയെയും തുടര്‍ന്ന് നാടുവിട്ട പ്രമുഖ ഇന്ത്യന്‍ വ്യവസായിയും എന്‍.എം.സി ഹെല്‍ത്ത് ചെയര്‍മാനുമായിരുന്ന ബി.ആര്‍. ഷെട്ടി വീണ്ടും യു.എ.ഇയിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഷെട്ടി തന്നെയാണ് ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. യു.എ.ഇയിലെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഉടന്‍ മടങ്ങുമെന്നും ഷെട്ടി അറിയിച്ചു.
യു.എ.ഇ അധികൃതരെ സത്യം ബോധ്യപ്പെടുത്തനാവുമെന്നാണ് പ്രതീക്ഷ. കമ്ബനിക്കും ജീവനക്കാര്‍ക്കും ഓഹരി ഉടമകള്‍ക്കുമുണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കും. താന്‍ യു.എ.ഇയില്‍നിന്ന് മുങ്ങിയതല്ല. രോഗിയായ സഹോദരനെ സന്ദര്‍ശിക്കാനാണ് ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയത്. അദ്ദേഹം മാര്‍ച്ചില്‍ മരിച്ചു. എന്‍.എം.സിയിലും ഫിനാബ്ലറിലും എെന്റ കുടുംബത്തിെന്റ ഉടമസ്ഥതയിലുള്ള മറ്റ് കമ്ബനികളിലും നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷിച്ചിരുന്നു.
തട്ടിപ്പ് നടത്തിയത് ആരൊക്കെയാണെന്ന് ബോധ്യമായി. ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കൂടിയാണ് യു.എ.ഇയിലേക്ക് പോകുന്നത്. ഇപ്പോള്‍ ഇന്ത്യയിലുള്ള തട്ടിപ്പുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കിയിട്ടുണ്ട്്. ഇവരുടെ തട്ടിപ്പ് മൂലം കമ്ബനികള്‍ക്ക് വലിയ വെല്ലുവിളികളുണ്ടാവുകയും ജീവനക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും വിതരണക്കാര്‍ക്ക് തടസ്സമുണ്ടാക്കുകയും ചെയ്തു. തനിക്കും ഓഹരി ഉടമകള്‍ക്കും വന്‍ നഷ്ടമാണുണ്ടായതെന്നും ഷെട്ടി പറഞ്ഞു. തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മലയാളി സഹോദരന്മാരും ഷെട്ടിയുടെ സ്ഥാപനത്തിലെ സീനിയര്‍ ഉദ്യോഗസ്ഥരുമായിരുന്നു പ്രശാന്ത് മങ്ങാട്ടിനും പ്രമോദ് മങ്ങാട്ടിനുമെതിരെ ഷെട്ടി ഇന്ത്യയില്‍ പരാതി നല്‍കിയിരുന്നു.
ഇന്ത്യന്‍ ബാങ്കുകള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നായിരുന്നു ഷെട്ടിയുടെ ആരോപണം. കോടിക്കണക്കിന് രൂപയുടെ കടബാധ്യത കേസ് വന്നതിന് പിന്നാലെയാണ് ബി.ആര്‍. ഷെട്ടി യു.എ.ഇ വിട്ടത്. ഇതോടെ അദ്ദേഹത്തിെന്റ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ സ്വത്ത് യു.എ.ഇ മരവിപ്പിച്ചിരുന്നു. ഷെട്ടിയുടെ ഭാര്യയെ എന്‍.എം.സിയുടെ ചുമതലയില്‍നിന്ന് പുറത്താക്കുകയും ചെയ്തു.