ഗുരുവായൂരിൽ 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ 27 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.നഗരസഭ ടൗണ്‍ഹാളില്‍ 135 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 19 പേരുടെ ഫലം പോസറ്റീവായി. പൂക്കോട് സോണില്‍ 11ഉം തൈക്കാട് സോണില്‍ മൂന്ന് പേര്‍ക്കും അര്‍ബന്‍ സോണില്‍ 13 പേര്‍ക്കുമാണ് രോഗബാധ കണ്ടെത്തിയത്. നഗരസഭ പരിധിയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകളില്ല.രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് മൂന്ന് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി.മമ്മിയൂര്‍ 15,കാരക്കാട് 19,നെന്മിനി 23 എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കിയത്.