കടയിൽ കയറി വയോധികയെ ആക്രമിച്ച് മൂന്ന് പവന്റെ മാല കവർന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ
കുന്നംകുളം :കടയിൽ കയറി വയോധികയെ ആക്രമിച്ച് മൂന്ന് പവന്റെ മാല കവർന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ .ചാലിശ്ശേരി സ്വദേശികളായ പെരുമണ്ണൂർ കൂളത്തു ദേശത്തു അച്ചാരത്ത് വീട്ടിൽ ഷബീർ (26വയസ്സ് ), മട്ടിച്ചോടു ദേശത്തു മുള്ളൻമടക്കൻ വീട്ടിൽ അനസ് (24 വയസ്സ് ) എന്നിവരെയാണ് കുന്നംകുളംഎസ് എച്ച് ഒ .കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മങ്ങാട് വെട്ടിക്കടവിൽ പലചരക്കു കട നടത്തിയിരുന്ന വെസ്റ്റ് മങ്ങാട് തെരിയത്ത് വീട്ടിൽ ഇബ്രാഹിം ഭാര്യ റുക്കിയയുടെ സ്വർണ മാലയാണ് സംഘം കവർന്നത് .
ഇന്നലെ ഉച്ചക്ക് 12.30 മണിയോടെയാണ് കേസിനസ്പദമായ സംഭവം, പലചരക്കു കട നടത്തിയിരുന്ന ഇബ്രാഹിം ഉച്ചക്ക് പള്ളിയിൽ പോയ സമയം നോക്കി കടയിൽ ബൈക്കിൽ വന്ന രണ്ടുപേരിൽ ഒരാൾ കടയിൽ മാറ്റാരുമില്ലെന്നു മനസിലാക്കി റുക്കിയയുടെ പക്കൽ നിന്നും കുപ്പിവെള്ളം വാങ്ങുകയും നൽകിയ പണം വാങ്ങി ബാക്കി നൽകാൻ കടക്കുള്ളിലേക്ക് കടന്ന റുക്കിയയെ പ്രതികളിലൊരാളായ ഷബീർ ആക്രമിച്ചു ബലമായി സ്വർണ്ണ മാല പൊട്ടിച്ചെടുത്തു ബൈക്ക് സ്റ്റാർട്ടാക്കി നിർത്തിയിരുന്ന മറ്റൊരു പ്രതിയായ അനസിന്റെ കൂടെ രക്ഷപ്പെടുകയുമായിരുന്നു
സംഭവം നടന്നയുടൻ തന്നെ കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മിഷണർ T. S. സിനോജിന്റെ മേൽനോട്ടത്തിൽ പ്രത്യേകം സ്‌ക്വാഡുകളായി തിരിഞ്ഞു ശാസ്ത്രീയമായി നടത്തിയ ദ്രുതഗതിയിലും കാര്യക്ഷമവുമായ അന്വേഷണമാണ് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടാൻ കഴിഞ്ഞത്.
എസ് ഐ മാരായ ഇ ബാബു., എഫ് ജോയ്. , എ എസ് ഐ തോമസ്, സിവിൽ പോലീസ് ഓഫീസർമാരായ ഹംദ്, സുജിത്,സുമേഷ്, മെൽവിൻ, വിനോദ്, സജയ്, സച്ചു,അജീഷ് കുര്യൻ, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്