Above Pot

തദ്ദേശ തിരഞ്ഞെടുപ്പ്: ബ്ലോക്ക്തല പരിശീലകർക്ക് പരിശീലനം നൽകി

>തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബ്ലോക്ക് തല പരിശീലനം നൽകുന്ന ഉദ്യോഗസ്ഥർക്കുള്ള ഏകദിന പരിശീലനം കളക്ട്രേറ്റിലെ ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്നു. ബൂത്ത് തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ, വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണങ്ങൾ, പോളിംഗ് ദിവസത്തെ മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് ജില്ലാതല പരിശീലകർ ബ്ലോക്ക്തല പരിശീലകരെ പരിചയപ്പെടുത്തിയത്. ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നും 63 ഉദ്യോഗസ്ഥർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
ഇവർ ബൂത്ത്തല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പോളിംഗ് സംഘത്തിനും വീണ്ടും പരിശീലനം നൽകും. നിധിൻ സി.എൻ, കൃഷ്ണകുമാർ, അശോക് കുമാർ, അഹമ്മദ് നിസാർ, സുരേഷ്‌കുമാർ എന്നീ അഞ്ച്് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്.

First Paragraph  728-90

Second Paragraph (saravana bhavan