പ്രവാസി വ്യവസായിയുടെ ഭീഷണി , വനിതാ ബ്ളോക് പഞ്ചായത്ത് അംഗം ആത്മഹത്യക്ക് ശ്രമിച്ചു
ചാവക്കാട് : പ്രവാസി വ്യവസായിയുടെ ഭീഷണിയെ തുടർന്ന് വനിതാ ബ്ളോക് പഞ്ചായത്ത് അംഗം ആത്മഹത്യക്ക് ശ്രമിച്ചു .ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സഫുറയെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായി കോണ്‍ഗ്രസ്സ് നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു . ആരോപണം. . പ്രവാസി വ്യവസായ പ്രമുഖന്‍ തടാകം കുഞ്ഞിമുഹമ്മദ്, ഇടതുപക്ഷ നേതാക്കളായ ഷംസു മാരാത്ത്, മാസ് മുഹമ്മദാലി, എന്നിവരുടെ മാനസിക പീഠനമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ബ്ലോക് പ്രസിഡണ്ട് വി.കെ. ഫസലുല്‍ അലി, മണ്ഡലം പ്രസിഡണ്ട് അജയകുമാര്‍, വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് മറിയും മുസതഫ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സഫൂറ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വടക്കേക്കാട് പഞ്ചായത്തില്‍ 1-ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ടാണ് ഭീഷണപ്പെടുത്തുകയും മാനസിക പീഠനം നടത്തിയതെന്നും നേതാക്കള്‍ ആരോപിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് വൈകീട്ട് കോൺഗ്രസ് പ്രവർത്തകർ വടക്കേകാട് പ്രതിഷേധ പ്രകടനം നടത്തി