Header 1 vadesheri (working)

ഇടതു മുന്നണിയിലെ സീറ്റ് തര്‍ക്കം; പൊന്നാനിയില്‍ സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

Above Post Pazhidam (working)

പൊന്നാനി : തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ മലപ്പുറത്ത് സിപിഎം-സിപിഐ സംഘര്‍ഷം. പൊന്നാനിയില്‍ സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. വെളിയംകോട് കോതമുക്കില്‍ എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സി കെ ബാലനാണ് വെട്ടേറ്റത്. സീറ്റ് തര്‍ക്കം നിലനില്‍ക്കുന്ന വെളിയംകോട് പഞ്ചായത്തില്‍ ഫ്ലക്‌സ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പരിക്കേറ്റ ബാലനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ, പഞ്ചായത്തില്‍ സീറ്റ് വിഭജന ചര്‍ച്ച അലസിപ്പിരിഞ്ഞിരുന്നു.

First Paragraph Rugmini Regency (working)