Above Pot

പരിശോധന കഴിഞ്ഞ് ബിനീഷിന്റെ വീട്ടില്‍ നിന്ന് മടങ്ങി ഇ.ഡി..

p>തിരുവനന്തപുരം:  മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴി കൂട്ടാംവിളയിലുള്ള വീട്ടിലെ പരിശോധന വിവാദങ്ങള്‍ക്കും നാടകീയതകള്‍ക്കൊമുടുവില്‍ 26 മണിക്കൂറിന് ശേഷം ഇ.ഡി. അവസാനിപ്പിച്ചു.

First Paragraph  728-90

റെയ്ഡില്‍ കണ്ടെടുത്തെന്ന് പറയുന്ന ക്രെഡിറ്റ്കാര്‍ഡ് സംബന്ധിച്ച മഹസറില്‍ ഒപ്പുവെക്കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് ഇത്രയും നീണ്ടത്. അനൂപ് മുഹമ്മദിന്റെ പേരുള്ളതെന്ന് പറയുന്ന ക്രെഡിറ്റ്കാര്‍ഡ് ഇ.ഡി.തന്നെ ഇവിടെ കൊണ്ടുവന്നതാകാമെന്ന് സംശയമുന്നയിച്ചാണ് ബിനീഷിന്റെ ഭാര്യ റിനീറ്റ രേഖകളില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചത്. 

Second Paragraph (saravana bhavan

റിനീറ്റയേയും കുട്ടിയേയും തടങ്കലിലാക്കിയിരിക്കുകയാണെന്നാരോപിച്ച് ബന്ധുക്കള്‍ ഇന്ന് രാവിലെയോടെ വീടിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചു. പിന്നാലെ ബാലവകാശ കമ്മീഷനും സ്ഥലത്തെത്തി. പ്രതിഷേധവും നാടകീയ നീക്കങ്ങള്‍ക്കൊമൊടുവില്‍ ഇ.ഡി.സംഘം വീടിന് പുറത്തേക്ക് പോകുകയായിരുന്നു. മഹസറില്‍ ഒപ്പുവെക്കില്ലെന്ന ബിനീഷിന്റെ ഭാര്യയുടെ വാദത്തിന് വഴങ്ങിയാണ് ഇ.ഡി. മടങ്ങിയത്. 

 റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ.ഡി.സംഘത്തിന്റെ വാഹനം പൂജപ്പുര പോലീസ് തടഞ്ഞു. മനുഷ്യാവകാശ ലംഘനത്തിന് പരാതികിട്ടിയിട്ടുണ്ടെന്ന് അറിയിച്ച പോലീസ്  റെയ്ഡിനെത്തിയവരുടെ പേര് വിവരങ്ങള്‍ ശേഖരിച്ച ശേഷം വിട്ടയച്ചു. 

ഇതിനിടെ തങ്ങളെ മാനസികമായി പീഡിപ്പിച്ചെന്നും വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടെന്നും ആരോപിച്ച് ബിനീഷിന്റെ കുടുംബം കോടതിയേയും സമീപിച്ചിട്ടുണ്ട്. 

ബുധനാഴ്ച പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ മഹസര്‍രേഖകളില്‍ ബിനീഷിന്റെ ഭാര്യ ഒപ്പിടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് രാത്രി 8.30 ഓടെയാണ് തര്‍ക്കം ആരംഭിച്ചത്. ഉദ്യോഗസ്ഥരുമായി സംസാരിച്ച അഭിഭാഷകന്‍ മുരുക്കുംപുഴ വിജയകുമാര്‍ നീതിപൂര്‍വമായ കാര്യങ്ങളില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് വാഗ്ദാനംചെയ്തു. ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചെങ്കിലും പരിഹാരമായില്ല.

അതെ സമയം ബിനീഷ് കോടിയേരി ബോസും ഡോണുമല്ലെന്നും തന്റെ രണ്ട് കുട്ടികളുടെ അച്ഛൻ മാത്രമാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞുകൊണ്ട് ഭാര്യ. ബിനീഷിന്‌ കുറച്ച് സുഹൃത്തുക്കൾ മാത്രമാണുള്ളത്. മറ്റെല്ലാം കളവാണെന്നും ഭാര്യ പറഞ്ഞു.

കുട്ടിയേയും തന്നേയും താഴത്തെ മുറിയിലാക്കി നേരെ ബിനീഷിന്റെ റൂമിലേക്ക് പോയിട്ടായിരുന്നു പരിശോധന. കാർഡല്ലാതെ ഒന്നും തന്നെ ഇവിടെനിന്ന് കിട്ടിയില്ല. അമ്മയുടെ ഐ ഫോൺ പിടിച്ചെടുത്ത് കൊണ്ടുപോയെന്നും ഭാര്യ ചൂണ്ടിക്കാട്ടി.