Above Pot

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ സംവരണമായി

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്​ ന​ഗ​ര​ങ്ങ​ള്‍ ഇ​നി വ​നി​ത​ക​ള്‍ ഭ​രി​ക്കും. ഇ​വി​ട​ങ്ങ​ളി​ലെ മേ​യ​ര്‍ സ്​​ഥാ​നം വ​നി​ത​ക​ള്‍​ക്ക്​ സം​വ​ര​ണം ചെ​യ്​​തു. സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ പ​ട്ടി​ക വ​ര്‍​ഗ അ​ധ്യ​ക്ഷ​ന്‍ വ​രും. അ​ട്ട​പ്പാ​ടി, പ​ന​മ​രം ​േബ്ലാ​ക്കു​ക​ള്‍ പ​ട്ടി​ക വ​ര്‍​ഗ വ​നി​ത​ക​ളാ​കും ഭ​രി​ക്കു​ക. അ​ടി​മാ​ലി ​േബ്ലാ​ക്കും പ​ട്ടി​ക വ​ര്‍​ഗ​ത്തി​നാ​ണ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍​റ്​ സ്​​ഥാ​നം പ​ട്ടി​ക ജാ​തി​ക്കാ​യി സം​വ​ര​ണം ചെ​യ്​​തു. ഇ​വ​യ​ട​ക്കം സം​സ്​​ഥാ​ന​ത്തെ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ന​ഗ​ര​സ​ഭ​ക​ളി​ലെ​യും അ​ധ്യ​ക്ഷ​ന്മാ​രു​ടെ സം​വ​ര​ണം നി​ശ്ച​യി​ച്ച്‌​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ ഉ​ത്ത​ര​വി​റ​ക്കി.നി​ല​വി​ല്‍ വ​നി​ത മേ​യ​ര്‍​മാ​രാ​യി​രു​ന്ന കൊ​ച്ചി, തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷു​ക​ള്‍ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക്​ മാ​റി. ആ​ല​പ്പു​ഴ, കോ​ട്ട​യം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്​ ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ള്‍ വ​നി​ത​ക​ള്‍ ഭ​രി​ക്കും. 152 ബ്ലോ​ക്കു​ക​ളി​ല്‍ 67 എ​ണ്ണം സ്​​ത്രീ​ക​ള്‍​ക്കും ഏ​ഴി​ല്‍ പ​ട്ടി​ക ജാ​തി​ക്കാ​ര്‍​ക്കും എ​​ട്ടി​ല്‍ പ​ട്ടി​ക​ജാ​തി സ്​​ത്രീ​ക​ള്‍​ക്കും ഒ​ന്നി​ല്‍ പ​ട്ടി​ക വ​ര്‍​ഗ​ത്തി​നും ര​ണ്ടി​ല്‍ പ​ട്ടി​ക വ​ര്‍​ഗ സ്​​ത്രീ​ക​ള്‍​ക്കു​മാ​ണ്​ അ​ധ്യ​ക്ഷ പ​ദ​വി. വാ​മ​ന​പു​രം, പ​ത്ത​നാ​പു​രം, മാ​വേ​ലി​ക്ക​ര, വൈ​പ്പി​ന്‍, മ​തി​ല​കം, പ​ട്ടാ​മ്ബി, കൊ​ണ്ടോ​ട്ടി, ബാ​ലു​ശേ​രി എ​ന്നി​വ പ​ട്ടി​ക ജാ​തി സ്​​ത്രീ​ക​ള്‍​ക്കാ​ണ്. കൊ​ട്ടാ​ര​ക്ക​ര, റാ​ന്നി, വാ​ഴൂ​ര്‍, നെ​ടു​ങ്ക​ണ്ടം, ചാ​ല​ക്കു​ടി, നെ​ന്മാ​റ, കാ​ളി​കാ​വ്​ പ​ട്ടി​ക ജാ​തി​ക്കും.

87 മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ 44 ചെ​യ​ര്‍​പേ​ഴ്​​സ​ണ്‍ പ​ദ​വി​ക​ള്‍ പ​ട്ടി​ക​ജാ​തി ഉ​ള്‍​പ്പെ​ടെ സ്​​ത്രീ​ക​ള്‍​ക്കും ആ​റെ​ണ്ണം പ​ട്ടി​ക ജാ​തി വി​ഭാ​ഗ​ത്തി​നും മൂ​ന്ന്​ പ​ട്ടി​ക​ജാ​തി സ​്​​ത്രീ​ക​ള്‍​ക്കും ഒ​രെ​ണ്ണം പ​ട്ടി​ക വ​ര്‍​ഗ​ത്തി​നു​മാ​ണ്. നെ​ടു​മ​ങ്ങാ​ട്, ക​ള​​മ​ശേ​രി, കൊ​ടു​ങ്ങ​ല്ലൂ​ര്‍ പ​ട്ടി​ക ജാ​തി വ​നി​ത​ക​ള്‍ ഭ​രി​ക്കും. പൊ​ന്നാ​നി, പെ​രി​ന്ത​ല്‍​മ​ണ്ണ, മു​ക്കം പ​ട്ടി​ക ജാ​തി​ക്കാ​രാ​കും അ​ധ്യ​ക്ഷ സ്​​ഥാ​ന​ത്ത്.

സ്​​ത്രീ​ക​ള്‍ അ​ധ്യ​ക്ഷ​രാ​യി വ​രു​ന്ന ന​ഗ​ര​സ​ഭ​ക​ള്‍: ആ​റ്റി​ങ്ങ​ല്‍, പ​ര​വൂ​ര്‍, പു​ന​ലൂ​ര്‍, തി​രു​വ​ല്ല, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ര്‍, ആ​ല​പ്പു​ഴ, ചേ​ര്‍​ത്ത​ല, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, വൈ​ക്കം, തൃ​പ്പൂ​ണി​ത്തു​റ, പ​റ​വൂ​ര്‍, തൃ​ക്കാ​ക്ക​ര, ഇ​രി​ങ്ങാ​ല​ക്കു​ട, ചാ​വ​ക്കാ​ട്,ഒ​റ്റ​പ്പാ​ലം, പാ​ല​ക്കാ​ട്, ചി​റ്റൂ​ര്‍ -ത​ത്ത​മം​ഗ​ലം, തി​രൂ​ര്‍, മ​ഞ്ചേ​രി, കോ​ട്ട​ക്ക​ല്‍, കൊ​യി​ലാ​ണ്ടി, വ​ട​ക​ര, ത​ളി​പ്പ​റ​മ്ബ്, കൂ​ത്തു​പ​റ​മ്ബ്, ത​ല​ശേ​രി, പ​യ്യ​ന്നൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം, ഏ​റ്റു​മാ​നൂ​ര്‍, ഇൗ​രാ​റ്റു​പേ​ട്ട, ക​ട്ട​പ്പ​ന, പി​റ​വം, കൂ​ത്താ​ട്ടു​കു​ളം, പ​ട്ടാ​മ്ബി, രാ​മ​നാ​ട്ടു​ക​ര, മാ​ന​ന്ത​വാ​ടി, ഇ​രി​ട്ടി, ശ്രീ​ക്​​ണ​ഠാ​പു​രം, കൊ​േ​ണ്ടാ​ട്ടി.സം​സ്​​ഥാ​ന​ത്തെ 941 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍​റ്​ സ്​​ഥാ​ന​ങ്ങ​ളി​ല്‍ 417 സ്​​ത്രീ​ക​ള്‍​ക്കും 46 പ​ട്ടി​ക​ജാ​തി സ്​​ത്രീ​ക​ള്‍​ക്കും എ​​ട്ട്​ പ​ട്ടി​ക വ​ര്‍​ഗ സ്​​ത്രീ​ക​ള്‍​ക്കും എ​ട്ട്​ പ​ട്ടി​ക വ​ര്‍​ഗ​ത്തി​നും സം​വ​ര​ണം ചെ​യ്​​തു. ത​ല​നാ​ട്, മാ​ങ്കു​ളം, അ​ഗ​ളി, നെ​ന്മേ​നി, പൊ​ഴു​ത​ന, ക​ണി​യാ​മ്ബ​റ്റ, കോ​ള​യാ​ട്, വെ​സ്​​റ്റ്​ എ​ളേ​രി എ​ന്നി​വ പ​ട്ടി​ക വ​ര്‍​ഗ സ്​​ത്രീ​ക​ള്‍ ഭ​രി​ക്കും. കു​റ്റി​ച്ച​ല്‍, ഉ​പ്പു​ത​റ, കു​ട്ട​മ്ബു​ഴ, മ​ല​മ്ബു​ഴ, ചാ​ലി​യാ​ര്‍, ​േമ​പ്പാ​ടി, പ​ടി​ഞ്ഞാ​റേ​ത്ത​റ, കു​റ്റി​​ക്കോ​ല്‍ എ​ന്നി​വ പ​ട്ടി​ക വ​ര്‍​ഗ​ത്തി​ലെ പ്ര​സി​ഡ​ന്‍​റു​മാ​രാ​കും ഭ​രി​ക്കു​ക.

First Paragraph  728-90