Above Pot

വയനാട് മാവോയിസ്റ്റ് വധം , സംഭവസ്ഥലത്തേക്ക് പ്രവേശനം അനുവദിക്കാത്തതിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു.

സുല്‍ത്താന്‍ ബത്തേരി : വയനാട് പടിഞ്ഞാറത്തറ ബാണാസുര വനത്തില്‍ മാവോയിസ്റ്റുകളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ട സ്ഥലത്തേക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നല്‍കാത്തതില്‍ പ്രതിഷേധം. ഏഴ് മണിക്കൂറിലധികമായി മാധ്യമപ്രവര്‍ത്തകര്‍ അതിര്‍ത്തിക്ക് പുറത്ത് നില്‍ക്കുകയാണ്. മാവോയിസ്റ്റുകള്‍ ആക്രമണത്തിന് ഇടെ ചിതറിയോടിയതിനാല്‍ സംഭവസ്ഥലത്തേക്ക് ആളുകള്‍ പോകുന്നത് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് പോലീസ്.

First Paragraph  728-90

സംഭവം നടന്നതിന് ആറ് കിലോമീറ്റര്‍ ദൂരെയാണ് മാധ്യമപ്രവര്‍ത്തകര്‍ തമ്ബടിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്താന്‍ എസ്പി എത്തുമെന്ന് അറിയിച്ചുവെങ്കിലും ഇതുവരെ എത്തിയിട്ടില്ല. മൂന്ന് കിലോമീറ്ററിലധികം ഉള്‍വനത്തിലൂടെ നടന്നുവേണം ഏറ്റുമുട്ടല്‍ സ്ഥലത്ത് എത്തിച്ചേരാനെന്നും മാധ്യമപ്രവര്‍ത്തകരെ അവിടെ എത്തിക്കുന്നത് റിസ്‌കാണെന്നുമാണ് അധികൃതരുടെ വിശദീകരണം.

Second Paragraph (saravana bhavan

അതേസമയം, സംഭവസ്ഥലത്ത് മാധ്യമപ്രവര്‍ത്തകരെ പോലും അനുവദിക്കാതെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പോരാട്ടം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.