Above Pot

വിവാഹ റജിസ്ട്രേഷന് വേണ്ടി പഞ്ചരത്നങ്ങൾ നഗരസഭയിലെത്തി

ഗുരുവായൂർ : പഞ്ചരത്നങ്ങൾ നഗരസഭയിലെത്തി, ഒന്നിച്ച് പിറന്ന അഞ്ചു മക്കളുമായി ജീവിത പ്രതിസന്ധിയിൽ തളരാതെ മുന്നേറിയ അമ്മ രമാദേവിക്ക് ഒപ്പമാണ് അവർ വിവാഹ റജിസ്ട്രേഷന് വേണ്ടി നഗരസഭയിലെത്തിയത് .
ഏവർക്കും മാതൃകയായ രമാദേവിയെ ചെയർപേഴ്സൺ എം രതി ഉപഹാരം നൽകി ആശംസകൾ നേർന്നു .

First Paragraph  728-90

ഒക്ടോബർ 24 നാണ് ഉത്ര , ഉത്രജ , ഉത്തര എന്നിവർ വിവാഹിതരായത് .
നഗരസഭ തങ്ങൾക്ക് നൽകിയ സ്നേഹവും കരുതലിനും കുടുംബം നന്ദി പറഞ്ഞു .
വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ , സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി എസ് ഷെനിൽ , മുൻ ചെയർമാൻ ടി ടി ശിവദാസ് , നഗരസഭ കൗൺസിലർമാർ എന്നിവർ ആശംസകൾ നേരുവാൻ എത്തിയിരുന്നു . ഉദ്യോഗസ്ഥരായ സി കെ രജിത് കുമാർ , എ കെ രാജീവൻ എന്നിവർ റജിസ്ട്രേഷൻ നടപടികൾ സൗകര്യപ്രദമായ വേഗത്തിൽ പൂർത്തീകരിച്ച് നൽകി .

Second Paragraph (saravana bhavan