Post Header (woking) vadesheri

ദേശീയപാത തിരുവത്രയിൽ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

Above Post Pazhidam (working)

ചാവക്കാട് : തിരുവത്രയിൽ റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. അകലാട് മുഹിയുദ്ദീൻ പള്ളി സ്വദേശി ആലിപുരക്കൽ ശങ്കരനാണ് അപകടത്തിൽ മരിച്ചത്. പൊന്നാനി ചാവക്കാട് ദേശീയപാത തിരുവത്രയിൽ റോഡു മുറിച്ച് കടക്കുകയായിരുന്ന ശങ്കരനെ ഇന്ന് രാവിലെ കാറിടിക്കുകയാരുന്നു. ഗുരുതരമായി പരിക്കേറ്റ ശങ്കരനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല .ഭാര്യ ഗിരിജ, മക്കൾ ശരത്, ശ്യാം.

Ambiswami restaurant