ചാവക്കാടും, കടപ്പുറത്തും 38 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ചാവക്കാട് : ചാവക്കാടും, കടപ്പുറത്തും 38 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . താലൂക്ക് ആശുപത്രിയിലും,കടപ്പുറം സി.എച്ച്.സി.യിലുമായി ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് .ആശുപത്രിയില്‍ 59 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു . ഇതില്‍ അഞ്ച് പേര്‍ ചാവക്കാട് നഗരസഭാപരിധിയിലുള്ളവരാണ്. ഗുരുവായൂര്‍, മുല്ലശ്ശേരി, പുന്നയൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
കടപ്പുറം സി.എച്ച്.സി.യില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ പുതുതായി 30 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 26 പേര്‍ കടപ്പുറം പഞ്ചായത്തില്‍നിന്നുള്ളവരാണ്. നാലു പേര്‍ ചാവക്കാട്ടെ സ്വര്‍ണവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരാണ്. കടപ്പുറം സി.എച്ച്.സി.യില്‍ ആകെ 86 പേരാണ് പരിശോധനക്ക് വിധേയരായത്. കടപ്പുറത്ത് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ,പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ മറ്റു കുടുംബാംഗങ്ങളിലാണ് കൂടുതലായും കോവിഡ് കണ്ടെത്തിയിട്ടുള്ളതെന്നാണ് ആശ്വാസകരമായ വസ്തുത. പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ഒരു വീട്ടിലെ ഏഴ് പേര്‍ക്കും പതിനഞ്ചാം വാര്‍ഡില്‍ ഒരു വീട്ടിലെ നാല് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.ചാവക്കാട് നഗരസഭാ പരിധിയിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഒരാഴ്ച മുമ്പ് വരെ പ്രതിദിനം 15-30 വരെ കോവിഡ് രോഗികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഏതാനും ദിവസങ്ങളായി പത്തില്‍ താഴേക്ക് നഗരസഭയില്‍ നിന്നുള്ള കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.