തൃശൂർ മെഡിക്കൽ കോളേജിൽ ന്യൂറോ റീഹാബിലിറ്റേഷൻ സോൺ തുടങ്ങി
മുളങ്കുന്നത്ത്കാവ് : തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ന്യൂറോ റീഹാബിലിറ്റേഷൻ സോൺ പ്രവർത്തനം തുടങ്ങി. ചീഫ് വിപ്പ് കെ രാജൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. തലച്ചോറിനും നട്ടെല്ലിനും പ്രശ്ങ്ങളുമായി എത്തുന്നവർക്ക് റീഹാബിലിറ്റേഷൻ സോണിന്റെ പ്രവർത്തനം ഇനി മുതൽ സഹായമാകും.
ചലന സംബന്ധമായ പ്രശ്നങ്ങൾ, നാടിവ്യൂഹ സംബന്ധമായ തകരാറുകൾ തുടങ്ങിയ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഫിസിയോതെറാപ്പി സേവനങ്ങൾ ലഭ്യമാകും.
തൃശൂർ താണിക്കുടം കുറുമാംമ്പുഴ കെ കെ വിജയൻ, സരസ്വതി വിജയൻ എന്നിവരാണ് ആധുനിക സൗകര്യങ്ങളോടെയുള്ള റീഹാബിലിറ്റേഷൻ സെന്ററിന് വേണ്ട സാമ്പത്തിക സഹായം നൽകിയത്. ഉദ്ഘാടന ചടങ്ങിൽ ചീഫ് വിപ്പ് കെ രാജൻ ഇവരെ പുരസ്‌കാരം നൽകി ആദരിച്ചു. അനിൽ അക്കര എം എൽ എ, പ്രിൻസിപ്പൽ ഡോ എം എ ആൻഡ്രുസ്, ആശുപത്രി സൂപ്രണ്ട് ഡോ ആർ ബിജു കൃഷ്ണൻ, ഡോ ലിജോ കൊള്ളന്നൂർ തുടങ്ങിയവർ പങ്കെടുത്തു,