Above Pot

രാഹുല്‍ ​ഗാന്ധിയുടെ ഉദ്ഘാടനം തടഞ്ഞ് വയനാട് ജില്ലാ കളക്ടര്‍

കല്‍പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് അനുമതി നിഷേധിച്ചു. ജില്ലാ കലക്ടര്‍ അദീല അബ്ദുല്ലയാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം സര്‍ക്കാരിനെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ചടങ്ങ് മാറ്റിയത് രാഹുല്‍ ഗാന്ധിയുടെ ഓഫീസിനെ അറിയിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് രാഹുല്‍ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.

First Paragraph  728-90

കേന്ദ്രാവിഷ്കൃത പദ്ധതിയായ എംഎസ്ഡിപി പ്രകാരം മുണ്ടേരി സ്കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു വ്യാഴാഴ്ച നടക്കേണ്ടിയിരുന്നത്. രാവിലെ 11നായിരുന്നു ചടങ്ങ്. യുഡിഎഫ് നേതാക്കളും എല്‍ഡിഎഫ് ഭരിക്കുന്ന കല്‍പറ്റ മുനിസിപ്പാലിറ്റി ചെയര്‍പഴ്സണ്‍ ഉള്‍പ്പെടെയുള്ളവരും ഉദ്ഘാടന പരിപാടിക്കെത്തിയിരുന്നു. എന്നാല്‍ ചടങ്ങിന് തൊട്ടു മുൻപ് പരിപാടിക്ക് അനുമതിയില്ലെന്ന അറിയിപ്പ് ലഭിക്കുകയായിരുന്നു. സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പരിപാടി വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവരെ മുന്‍കൂട്ടി അറിയിക്കാണണമെന്ന ചട്ടം പാലിച്ചില്ല എന്നാണ് വിശദീകരണം.

Second Paragraph (saravana bhavan

നിശ്ചയിച്ചുറപ്പിച്ച പരിപാടിക്ക് അവസാന നിമിഷം അനുമതി നിഷേധിച്ചത് രാഹുൽ ഗാന്ധി എം.പിയെ അപമാനിക്കാൻ സി.പി.എം കളിച്ച തരംതാണ കളിയെന്ന് യു.ഡി.എഫ് ആരോപിച്ചു . കഴിഞ്ഞ കുറച്ച് കാലങ്ങളായി മാനന്തവാടി, സുൽത്താൻ ബത്തേരി മണ്ഡലങ്ങളിലെ എം.എൽ.എമാർക്കൊന്നും ഇല്ലാത്ത ഒരു ഉദ്ഘാടന മാനിയ കൽപറ്റ എം.എൽ.എക്ക് പിടിപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി, അല്ലേൽ ഉദ്ഘാടകൻ എം.എൽ.എ എന്നതാണ് ഇവിടെ നടപ്പിൽ വരുത്താൻ ശ്രമിക്കുന്നതെന്നും അതിെൻറ ഭാഗമായുള്ള തരംതാണ രാഷട്രീയ നാടകമാണ് ഉണ്ടായതെന്നും ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, യു.ഡി.എഫ് കൽപറ്റ നിയോജക മണ്ഡലം ചെയർമാൻ റസാഖ് കൽപറ്റ, പി.പി. ആലി, എ.പി. ഹമീദ് എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

േപ്രാട്ടോകോളിെൻറ പേര് പറഞ്ഞ് അവസാന നിമിഷത്തിൽ പരിപാടി റദ്ദാക്കിയതിലൂടെ രാഹുൽ ഗാന്ധിയെ അപമാനിക്കുകയാണ് സി.പി.എമ്മും ഇടത് മുന്നണിയും ചെയ്തത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം ലാക്കാക്കി കൊണ്ടുള്ള അവസരവാദപരമായ ഈ പിൻമാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തിൽ നിന്നും ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. ജില്ല ഭരണകൂടത്തിെൻറ നടപടിക്കെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.പ്രതിഷേധ ധർണ

ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലക്യഷ്ണന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.പി. ആലി അധ്യക്ഷത വഹിച്ചു. ടി.ജെ. ഐസക്, റസാഖ് കല്‍പറ്റ, എ.പി. ഹമീദ്, ഗിരീഷ് കല്‍പറ്റ, ഉഷാതമ്പി, കെ.എം. തൊടി മുജീബ്, സാലി റാട്ടക്കൊല്ലി, പി.പി. ഷൈജല്‍, പി വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു