Above Pot

വില്ലനായത് സാനിറ്റൈസർ , കാറിന് തീപിടിച്ച്‌ എന്‍.സി.പി നേതാവ് വെന്തുമരിച്ചു.

മുംബൈ : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ എന്‍.സി.പി നേതാവ് വെന്തുമരിച്ചു. മഹാരാഷ്ട്രയിലെ നാസികില്‍ നിന്നുള്ള എന്‍.സി.പി നേതാവായ സഞ്ജയ് ഷിന്‍ഡെയ്ക്കാണ് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. മുംബയ് – ആഗ്ര ഹൈവേയിലൂടെ സഞ്ചരിക്കവെ പിംപാല്‍ഗാവോന്‍ ബസ്‌വന്ത് ടോള്‍ പ്ലാസയ്ക്ക് അടുത്ത് വച്ച്‌ കാര്‍ തീപിടിക്കുകയായിരുന്നു.

First Paragraph  728-90

കാറിന്‍റെ വയറിംഗ് സംവിധാനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് നിഗമനം. കാറിനുള്ളിലുണ്ടായിരുന്ന സാനിറ്റൈസറാണ് തീ ആളിപ്പടരാനിടയാക്കിയെതെന്നാണ് റിപ്പോര്‍ട്ട്. വൈൻ നിർമാണ കമ്പനി ഉടമയും ഗ്രേപ്പ് എക്സ്പോര്‍ട്ടറും കൂടിയായ സഞ്ജയ് തന്റെ മുന്തിരിത്തോട്ടങ്ങളിലേക്കുള്ള കീടനാശിനി വാങ്ങാനായി പുറപ്പെട്ടതായിരുന്നു.
തീപടരുന്നതിനിടെ കാറിന്റെ സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനം ആക്ടീവാകുകയും ഡോറുകള്‍ തുറക്കാന്‍ കഴിയാതെ വരികയുമായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിയ സഞ്ജയ് ജനാലകള്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും സഞ്ജയ് മരിച്ചിരുന്നു.

Second Paragraph (saravana bhavan