ജില്ലയിലെ ക്രമസമാധാന തകർച്ച , പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി
ഗുരുവായൂർ: തൃശൂർ ജില്ലയിലെ ക്രമസമാധാന നില തകർന്നതിൽ പ്രതിഷേധിച്ച് പോലീസിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി ആഹ്വാന പ്രകാരം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെമ്പിൾപോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ മാർച്ച് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ.കെ.ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ശശി വാറണാട്ട്, ശിവൻ പാലിയത്ത്, ബാലൻ വാറണാട്ട് ,നിഖിൽ ജിക്യഷ്ണൻ, എന്നിവർ നേതൃത്വം നൽകി.