ഗുരുവായൂരപ്പന് രണ്ട് കറവ യന്ത്രങ്ങൾ വഴിപാടായി ലഭിച്ചു
ഗുരുവായൂര്‍: ഗുരുവായൂരപ്പന് രണ്ട് കറവ യന്ത്രങ്ങൾ വഴിപാടായി ലഭിച്ചു . യു.എസില്‍ താമസിക്കുന്ന ബീന മേനോനാണ് ഒരു ലക്ഷം രൂപ വില വരുന്ന രണ്ട് കറവയന്ത്രങ്ങൾ ക്ഷേത്രത്തിലേക്ക് വഴിപാട് നല്‍കിയത്. കിഴക്കേഗോപുര നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസ്, ഭരണസമിതിയംഗം എ.വി. പ്രശാന്ത്, അഡ്മിനിസ്‌ട്രേറ്റര്‍ ടി. ബ്രീജാകുമാരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർ കെ ആർ സുനിൽ കുമാർ , ക്ഷേത്രം ഡി എ ശങ്കർ എന്നിവർ സന്നിഹിതരായിരുന്നു യന്ത്രം ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗോശാലകളില്‍ ഉപയോഗിക്കും