ചാവക്കാട് മേഖലയിൽ കോവിഡ് താണ്ഡവമാടുന്നു ,ഒപ്പം മരണ സംഖ്യയും ഉയരുന്നു
ചാവക്കാട് : ചാവക്കാട് മേഖലയിൽ കോവിഡ് താണ്ഡവമാടുന്നു ,ഒപ്പം മരണ സംഖ്യയും ഉയരുന്നു .എല്ലാ മുൻ കരുതലുകളെയും നോക്കുകുത്തിയാക്കിയാണ് പ്രദേശത്ത് കോവിഡ് താണ്ഡവമാടുന്നത് . കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു വയോധികൻ ബുധനാഴ്ച മരണത്തിന് കീഴടങ്ങി . ബ്ലാങ്ങാട് വില്യംസിൽ മന്നത് വീട്ടിൽ കറുപ്പം കുട്ടി (75) യാണ് മരിച്ചത്.കഴിഞ്ഞ ആഴ്ച്ച പനിയും മറ്റു അസുഖകങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന് കോവിഡ് പരിശോധനയിൽ ഫലം പോസറ്റിവ് ആയതോടെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്ന് രാവിലെ ആയിരുന്നു മരണം.ഇതോടെ ചാവക്കാട് മേഖലയിൽ നാല് ദിവസത്തിനിടെ നാലാമത്തെ കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്.
ചാവക്കാട് ആശുപത്രിയിൽ ബുധനാഴ്ച നടത്തിയ പരിശോധനയിൽ 32 പേർക്ക് രോഗം സ്ഥിരീകരിച്ചു ഇതിൽ 19 പേർ ചാവക്കാട് നഗര സഭയിൽ നിന്ന് മാത്രം ഉള്ളവരാണ് ബാക്കി ഉള്ളവർ കടപ്പുറം തുടങ്ങിയ പഞ്ചായത്തുകളിൽ നിന്ന് ഉള്ളവരും
ഇന്ന് മാത്രം ബ്ലാങ്ങാട് ബീച്ച് ക്ലസ്റ്ററിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് . ബ്ലാങ്ങാട് ബീച്ചിൽ മൽസ്യ വിപണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മിക്കവരും കോവിഡിൻറെ പിടിയിലാണ് ഗുരുവായൂർ വടക്കേകാട് പോലീസ് സ്റ്റേഷനുകളിലെ നിരവധി പോലീസുകാർ കോവിഡ് ബാധിതരാണ്
ഇന്നലെ ചാവക്കാട് മേഖലയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ഇരുന്ന രണ്ടുപേർ മരിച്ചിരുന്നു .ബ്ലാങ്ങാട് സിദ്ദിഖ് പള്ളിക്ക് വടക്ക് മടപ്പേന്‍ ഹസന്‍കുട്ടിയുടെ ഭാര്യ സെഫിയ(72), പുന്നയൂർക്കുളം പഞ്ചായത്തിൽ പെരിയമ്പലം ലക്ഷംവീട്ടിൽ താമസിക്കുന്ന പൊന്തുവീട്ടിൽ അസീസ് (65) എന്നിവരാണ് മരിച്ചത് .രണ്ടു പേരും കോവിഡ് ബാധിച്ചതിനെ തുടർന്ന് തൃശൂരിലെ വ്യത്യസ്ഥ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
രണ്ടാഴ്ച മുമ്പാണ് സെഫിയയെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.
അസീസ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ദിവസം ബ്ലാങ്ങാട് തോട്ടാപ്പിൽ മരിച്ച നാല്പതുകാരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പുന്നയൂർക്കുളം, വടക്കേകാട്, പുന്നയൂർ, കടപ്പുറം പഞ്ചായത്തുകളിൽ മാത്രം ഇന്നലെ അൻപതോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കടപ്പുറം ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ 28 പേർക്കും, വടക്കേകാട് എട്ടു പോലീസുകാർ ഉൾപ്പെടെ 17 പേർക്കും എടക്കഴിയൂർ ആരോഗ്യകേന്ദ്രത്തിലെ പരിശോധനയിൽ മൂന്നു പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു