Post Header (woking) vadesheri

നിരവധി കേസുകളിൽ പ്രതികളായ രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

Above Post Pazhidam (working)

>ചാവക്കാട്: നിരവധി കേസുകളിൽ പ്രതികളായ രണ്ടു പേരെ മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.  പാലക്കാട് മൂളി പറമ്പ് മഞ്ഞക്കാട്ട് വളപ്പിൽ  അജീഷ് (33), പെരിന്തൽമണ്ണ ആലിപ്പറമ്പ് പുതിയ വാരിയത്ത് വിജയൻ (45) എന്നിവരാണ്  ചാവക്കാട് എസ്.ഐ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്. പിടികൂടുമെന്ന് കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ച ഒരു പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു . ഗുരുവായൂർ കുന്നംകുളം പേരാമംഗലം ,ചേലക്കര ആലത്തൂർ ഒറ്റ പാലം പട്ടാമ്പി തുടങ്ങിയ സ്റ്റേഷനു കളിൽ ഇവർക്കതിരെ മോഷണക്കേസ് നിലവിൽ ഉണ്ട് സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ റഷീദ്, സി.പി.ഒ മാരായ ബിനീഷ്, പ്രവീൺ, അനീഷ് നാഥ് സതീഷ് എന്നിവരും അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നു.

Ambiswami restaurant