Madhavam header
Above Pot

കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു

കുന്നംകുളം : സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു.ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപാണ് (26) കുത്തേറ്റു മരിച്ചത്. രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങാട്ടാണ് സംഭവം. പരുക്കേറ്റ 3 സിപിഎം പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ഞൂര്‍ സി ഐ ടി യു തൊഴിലാളി ജിതിന്‍. പുതുശ്ശേരി സ്വദേശിയായ സി പി എം പ്രവര്‍ത്തകന്‍ വിപിന്‍ , അഭിജിത്ത്‌ എന്നിവര്‍ക്ക് പരിക്കേറ്റു.

രാത്രി 11.30 ഓടെ ചിറ്റിലക്കാട് ആയിരുന്നു സംഭം. മിഥുൻ എന്ന സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ട് ചെന്നാക്കുന്നതിനായാണ് ഇവര്‍ സംഭവ സ്ഥലത്തേക്ക് പോയത്. ഇവിടെയുണ്ടായിരുന്ന ഒരു സംഘം ഇവരുമായി വാക്കേറ്റുമുണ്ടാവുകയും,ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ബി ജെ പി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സി പി എം പ്രാദേശിക നേതാക്കള്‍ പറഞ്ഞു. ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ സനൂപ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സംഭവമറിഞ്ഞെത്തിയവരാാണ് പരിക്കേറ്റവരെ ആശുപത്രിയിവലെത്തിച്ചത്. .

. മുഖ്യപ്രതി നന്ദനെന്ന ആളാണെന്നും നാല് പ്രതികളെ തിരിച്ചറിഞ്ഞതായും കുന്നംകുളം എ.സി.പി അറിയിച്ചു. ആസൂത്രിതമായിരുന്നുവെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതികള്‍ ഉടന്‍ തന്നെ പിടിയിലാവുമെന്ന് പോലീസ് പറഞ്ഞു. ചിറ്റിലങ്ങാട് സ്വദേശി നന്ദന്‍, ശ്രീരാഗ്, സതീഷ്‌ , അഭയരാജ് തുടങ്ങിയവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിലവില്‍ പരുക്കേറ്റവര്‍ പോലീസിന് നല്‍കിയ മൊഴി. അതേ സമയം കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. എല്ലാ യൂണിറ്റുകളിലും പ്രതിഷേധം സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുകയെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.

മെഡിക്കല്‍ കോളേജില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ഇന്ന് ചൊവ്വന്നൂര്‍ മേഖലാ കമ്മിറ്റിക്കായിരുന്നു. ജീവന്‍ നഷ്ട്ടപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും കര്‍മ്മ നിരതനായിരുന്നു സനൂപ്. ഈ സമയത്താണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയതെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.


<

Vadasheri Footer