Post Header (woking) vadesheri

രാമകൃഷ്ണന്റെ ആത്മഹത്യ ശ്രമം, അക്കാദമിയില്‍ നടന്നത് ജാതിവിവേചനം: കെ.സുരേന്ദ്രന്‍

Above Post Pazhidam (working)

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആത്മഹത്യക്കു ശ്രമിച്ചതിനുത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരള സംഗീത നാടക അക്കാദമി ഭരണസമിതിയുടെ ജാതിവിവേചനമാണ് രാമകൃഷ്ണനെ ആത്മഹത്യശ്രമത്തിന് പ്രേരിപ്പിച്ചത്.

Ambiswami restaurant

പട്ടികജാതിക്കാരനായതു കൊണ്ടാണ് അദ്ദേഹത്തിന് അവഗണന നേരിടേണ്ടി വന്നത്. പട്ടിക ജാതി വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കണം. ഈ വിഷയത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ സംഗീത നാടക അക്കാദമിക്ക് മുന്നില്‍ നടന്നിട്ടും അവര്‍ കണ്ട ഭാവം നടിച്ചില്ല.

സാംസ്‌കാരിക വകുപ്പും പട്ടികജാതി കലാകാരനെ അവഹേളിക്കുകയായിരുന്നു. സാംസ്‌കാരിക പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഈ സംഭവത്തില്‍ നിരുത്തരവാദ നിലപാടാണ് സ്വീകരിച്ചതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Second Paragraph  Rugmini (working)