Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ജീവനക്കാർ പണം അടിച്ചു മാറ്റുന്നത് തുടർക്കഥ ആകുന്നു

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ജീവനക്കാർ പണം അടിച്ചു മാറ്റുന്നത് തുടർക്കഥ ആകുന്നു . പണം അടിച്ചു മാറ്റിയ
ജീവനക്കാരനെ സംരക്ഷിക്കാനുള്ള നീക്കം പാളിയതോടെയാണ് സംഭവം പുറത്തറിയുന്നത് . വഴിപാട് കൗണ്ടറിലെ ജീവനക്കാരൻ വിഷ്ണു ദാസ് ആണ് നാലു ദിവസം മുൻപ് മുപ്പത്തിഅയ്യായിരത്തോളം രൂപ അടിച്ചു മാറ്റിയത് .
ക്ഷേത്രത്തിലെ ഉന്നത ഉദ്യോഗസ്ഥൻ സംഭവം ഒതുക്കി തീർക്കാൻ ശ്രമിച്ചെങ്കിലും ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് വിവരം അറിഞ്ഞതോടെ ക്ഷേത്രം മാനേജരിൽ നിന്ന് റിപ്പോർട്ട് തേടി .

First Paragraph  728-90

വഴിപാട് കൗണ്ടറിലെ ക്ലർക്ക് ആയ ഇയാൾ ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ അത് വരെ ഉണ്ടായിരുന്ന പണം എടുത്ത് പോകുക ആയിരുന്നു . ഉത്രാടകുല സമർപ്പണ ദിവസം ഇയാൾ 4000 രൂപ അടിച്ചു മാറ്റിയിരുന്നു വത്രെ , പരാതി ഉയർന്നപ്പോൾ അതിൽ 2000 രൂപ തിരിച്ചടച് പ്രശ്നം പരിഹരിച്ചു . ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്താൽ ആണ് ഇത്തരം കവർച്ചകൾ നടക്കുന്നത് എന്നറിയുന്നു . കുറച്ചു കംപ്യുട്ടർ പരിജ്ഞാനം ഉള്ള ആളാണ് കൗണ്ടറിൽ ഇരിക്കുന്നതെങ്കിൽ പണം അടിച്ചു മാറ്റിയാലും പിടിക്കപ്പെടാതെ പോകുമെന്നാണ് ജീവനക്കാർ തന്നെ പറയുന്നത് .

Second Paragraph (saravana bhavan

അത്രക്ക് പഴഞ്ചൻ സോഫ്റ്റ് വെയറുകളാണ് ഇവിടെ ഉപയോഗിക്കുന്നത് . ക്ഷേത്രത്തിലെ സൂപ്രണ്ട്, ,മാനേജർ ,ഡി എ മാർ തുടങ്ങിയവർക്കൊന്നും കമ്പ്യുട്ടറിൽ വേണ്ടത്ര പരിജ്ഞാനവുമില്ല. അത് കൊണ്ട് ഇത്തരം കളവുകൾ ഒന്നും കണ്ടത്താനും കഴിയാറില്ല . .ക്ഷേത്രത്തിലെ സോഫ്റ്റ് വെയറുകൾ മാറ്റുന്നതിനായി ടി വി എസ് കമ്പനി 10 ലക്ഷം രൂപ കഴിഞ്ഞ യു ഡി എഫ് ഭരണ സമിതിയുടെ കാലത്ത് നൽകയിരുന്നു വെങ്കിലും സോഫ്ട് വെയർ നവീകരണത്തിനൊന്നും ആ ഭരണ സമിതിയും പിന്നീട് വന്ന ഭരണ സമിതിയും മിനക്കെട്ടില്ല , ഇപ്പോഴും പഴയ സംവിധാനങ്ങൾ തന്നെയാണ് ക്ഷേത്രത്തിൽ .

മോഷണം നടത്തിയത് പിടിക്കപ്പെട്ടാൽ ഭരണ സ്വാധീനം ഉപയോഗിച്ച് ജീവനക്കാർ രക്ഷപ്പെട്ട് പോകുകയും ചെയ്യും . ഒരു ഘടക കക്ഷി നേതാവിന്റെ മകൻ സോപാന പടിയിൽ നിന്ന് മോഷണം നടത്തി പിടി കൂടിയത് ഏതാനും നാളത്തെ സസ്‌പെൻഷനിൽ ഒതുങ്ങി ശിക്ഷ . വീണ്ടും അതെ ജീവനക്കാരൻ അതെ സ്ഥലത്ത് ജോലി ചെയ്യുന്നു . മറ്റൊരു കാവൽ ക്കാരൻ സോപാന പടിയിൽ നിന്ന് പണം കവർന്നത് അന്നത്തെ ഡി എ ഇടപെട്ട് ഒതുക്കി തീർത്തു. അത് വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകനെതിരെ അപമാനിച്ചു എന്ന് പറഞ്ഞു കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്.