ലൈഫ്മിഷൻ ഫ്ലാറ്റ്തട്ടിപ്പ്, മുഖ്യ മന്ത്രിയും, മന്ത്രിമാരും ജനങ്ങളോടു് മാപ്പ് പറയേണ്ടി വരും :സി.സി.ശ്രീകുമാർ
ഗുരുവായൂർ: ലൈഫ്മിഷൻ ഫ്ലാറ്റ്തട്ടിപ്പ് അന്വേഷണം നീതിയുക്തമായാൽ മുഖ്യമന്ത്രി ഉൾപ്പടെ മന്ത്രിമാർ കുറ്റം ഏറ്റു് പറഞ്ഞു് ജനങ്ങളോടു് മാപ്പ് പറയേണ്ടി വരുമെന്ന് കെ.പി.സി.സി.സെക്രട്ടറി സി.സി.ശ്രീകുമാർ -.ഗുരുവായൂരിൽ നഗരസഭ പരിസരത്ത്കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ പ്രതിക്ഷേധ സമരം ഉൽഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നുഅദ്ദേഹം.മണ്ഡലം പ്രസിഡണ്ട് ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ചു.ഒ.കെ.ആർ.മണികണ്ഠൻ, ശശി വാറനാട്ട്, ഷൈലജ ദേവൻ, അരവിന്ദൻ പല്ലത്ത്, മേഴ്സി ജോയ്, ശിവൻ പാലിയത്ത്, പി.കെ.ജോർജ്, ടി.വി.കൃഷ്ണദാസ്, രാമൻ പല്ലത്ത്, വി.എ.സുബൈർ, ഒ.പി.ജോൺസൺ, പ്രിയാ രാജേന്ദ്രൻ, സി.അനിൽകുമാർ സി.മുരളീധരൻ, ശ്രീദേവി ബാലൻ, സുഷാ ബാബു, പ്രമീള ശിവശങ്കരൻ , ജോയ് തോമാസ്.എ.എം. ജവഹർ ,ഗീരീഷ് പാക്കത്ത് എന്നിവർ സംസാരിച്ചു.