തൃശൂരിലെ പുതിയ കണ്ടെയിൻമെൻറ് സോണുകൾ
തൃശൂർ: കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി ജില്ലാ കളക്ടർ സെപ്റ്റംബർ 19 ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്‌മെൻറ് സോണുകൾ: കൊടുങ്ങല്ലൂർ നഗരസഭ ഡിവിഷൻ 26 (വി.പി തുരുത്ത്), എറിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 1 (രാമൻ റോഡ് മുതൽ വാർഡ് 23 തുടക്കം വരെയും കിഴക്ക് മെട്രോ സൂപ്പർമാർക്കറ്റുവരെയും), അടാട്ട് ഗ്രാമപഞ്ചായത്ത് വാർഡ് 11 (പുത്തിശ്ശേരി റെഡ്സ്റ്റാർ സ്ട്രീറ്റ് തുടക്കം മുതൽ താണിശ്ശേരി ചന്ദ്രൻ വീടുവരെ), എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 18 (കരിയന്നൂർ സെൻറർ മുതൽ കാവിൽവട്ടം അമ്പലം റോഡുവരെ), നെന്മണിക്കര ഗ്രാമപഞ്ചായത്ത് 11, 15 വാർഡുകൾ (പാലിയേക്കര ജംഗ്ഷൻ മുതൽ ചിറ്റിശ്ശേരി റോഡിലെ 200 മീറ്റർ പ്രദേശം), പുതുക്കാട് ഗ്രാമപഞ്ചായത്ത് വാർഡ് 2, വാർഡ് 3 ( 1 മുതൽ 50വരെയുള്ള വീടുകൾ), വാർഡ് 13 (കാറളത്തുക്കാരൻ വഴി മുതൽ ജോസ്‌കോ ഹാർഡ്‌വെയർ വരെ), വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് വാർഡ് 12 (കരുവന്തല – കോടമുക്ക് റോഡിനും മുപ്പട്ടിത്തറ – ശ്മശാനം റോഡിനും മേച്ചേരിപ്പടി – തൊയക്കാവ് റോഡിനും കരുവന്തല – മേച്ചേരിപ്പടി റോഡിനും മധ്യേയുള്ള വാർഡിന്റെ ഭൂപ്രദേശം), വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് വാർഡ് 8 (മേലെ വെട്ടിക്കാട്ടിരി സുബ്രഹ്മണ്യൻ കോവിൽ മുതൽ വെട്ടിക്കാട്ടിരി സെൻറർവരെ റോഡിന്റെ ഇരുവശവും), ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് 8 (പുതുശ്ശേരി പള്ളിമുതൽ വായനശാല വരെ എന്നാക്കി തിരുത്തുന്നു)
കണ്ടെയിൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുന്നു: ഗുരുവായൂർ നഗരസഭ 4, 5 ഡിവിഷനുകൾ, കയ്പറമ്പ് ഗ്രാമപഞ്ചായത്ത് വാർഡ് 7, അടാട്ട് ഗ്രാമപഞ്ചായത്ത് വാർഡ് 10 (അമല ആശുപത്രി കോമ്പൗണ്ട്), അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് വാർഡ് 12, വലപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 1, നെന്മണിക്കര വാർഡ് 1, പാണഞ്ചേരി 17,18 വാർഡുകൾ, കുന്നംകുളം നഗരസഭ ഡിവിഷൻ 18, കോലഴി ഗ്രാമപഞ്ചായത്ത് 2,13 വാർഡുകൾ, എളവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 5, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 4, 11 വാർഡുകൾ