Above Pot

സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് ആറ് മാസം കൂടി തുടരും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് ആറ് മാസത്തേക്ക് കൂടി തുടരാന്‍ ശുപാര്‍ശ. 20 വര്‍ഷം ശൂന്യവേതന അവധി എന്നുള്ളത് 5 വര്‍ഷമായി ചുരുക്കും. 2020 ഏപ്രില്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെ ജീവനക്കാരുടെ മാറ്റിവയ്ക്കപ്പെട്ട ശമ്ബളം 2021 ഏപ്രില്‍ 1-ന് പി.എഫില്‍ ലയിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

First Paragraph  728-90

സാമ്ബത്തികസ്ഥിതി അവലോകനം ചെയ്ത് വിദഗ്ദ്ധ സമിതി സമര്‍പ്പിച്ച ശുപാര്‍ശയാണ് മന്ത്രിസഭാ യോഗത്തിന്‍റെ പരിഗണനയില്‍ വന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സാമ്ബത്തിക പ്രതിസന്ധി നേരിടാന്‍ ചെലവു ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. ആഗസറ്റ് 31 അവസാനിച്ച സാലറി ചലഞ്ച് ആറ് മാസത്തേക്ക് കൂടി തുടരാനാണ് ശുപാര്‍ശ. ഈ തുക പി.എഫില്‍ ലയിപ്പിക്കുന്നതുവരെ 9 ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും.

Second Paragraph (saravana bhavan

സാലറി ചലഞ്ച് നീട്ടുന്നതിന് ജീവനക്കാരുടെ സംഘടനകളുമായി ധനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ അനുകൂല സംഘടനകള്‍ ഒഴികെയുള്ള സംഘടനകള്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഓണ്‍ലൈനായി നടത്തിയ ചര്‍ച്ച ധനമന്ത്രി പകുതിയില്‍ അവസാനിപ്പിച്ചു. സാലറി ചലഞ്ച് നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ഫെറ്റോ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, 2020 ഏപ്രില്‍ 1 മുതല്‍ ആഗസ്റ്റ് 31 വരെ സാലറി ചലഞ്ചിലൂടെ മാറ്റിവച്ച തുക 2021 ഏപ്രില്‍ 1ന് പി.എഫില്‍ ലയിപ്പിക്കും. ഈ തുക 2021 ജൂണ്‍ 1നു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കാനും തീരുമാനിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശൂന്യ വേതന അവധി 20 വര്‍ഷത്തില്‍ നിന്നും അഞ്ച് വര്‍ഷമായി ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്. 5 വര്‍ഷത്തിനുശേഷം ജോലിക്ക് ഹാജരാകാതിരുന്നാല്‍ രാജി ആയി പരിഗണിക്കും.

സ്‌കൂളുകളില്‍ അദ്ധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള അന്തിമാധികാരവും സര്‍ക്കാരിനായിരിക്കും. എയിഡഡ് സ്‌കൂളുകളില്‍ സൃഷ്ടിക്കുന്ന പുതിയ അദ്ധ്യാപക തസ്തികകളില്‍ പ്രൊട്ടക്ടഡ് അദ്ധ്യാപകര്‍ക്കായിരിക്കും മുന്‍ഗണന. ഇതിനാവശ്യമായ നിയമ-ചട്ട ഭേദഗതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളും.