Madhavam header
Above Pot

തൃശൂരില്‍ ശനിയാഴ്ച പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

തൃശൂര്‍ : കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി സെപ്റ്റംബർ 12 ശനിയാഴ്ച ജില്ലാ കളക്ടർ പ്രഖ്യാപിച്ച പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ. എറിയാട് ഗ്രാമപഞ്ചായത്ത്: വാർഡ് 12, 20 (ട്രിപ്പിൾ ലോക്ക് ഡൗണിൽനിന്ന് ഒഴിവാക്കി കണ്ടെയ്ൻമെൻറ് സോണാക്കി നിലനിർത്തുന്നു), 2 (ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് മാറ്റുന്നു), എളവള്ളി ഗ്രാമപഞ്ചായത്ത്: വാർഡ് 5, ദേശമംഗലം ഗ്രാമപഞ്ചായത്ത്: വാർഡ് 3, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്: വാർഡ് 6 (സെൻറ് തോമസ് യു.പി. സ്‌കൂൾ മുതൽ റോഡിനിരുവശവും കെ.എസ്.ഇ.ബി ഓഫീസ് മുതൽ കണ്ടനുള്ളി റോഡ് വരെ), അളഗപ്പനഗർ ഗ്രാമപഞ്ചായത്ത്: വാർഡ് 12 (ചുക്കിരിക്കുന്ന് പ്രദേശം), കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്: വാർഡ് 8 (വടക്കേ കോട്ടോൽ ഭാഗം), നെൻമണിക്കര ഗ്രാമപഞ്ചായത്ത്: വാർഡ് ഒന്ന് (തലോർ തൈക്കാട്ടുശ്ശേരി റോഡിൽ തലോർ ജംഗ്ഷൻ മുതൽ ചിറ്റിശ്ശേരി റോഡ് വരെയുള്ള പ്രദേശവും വാര്യർ റോഡിൽ നിന്നുള്ള ഉട്ടോളി റോഡ് പ്രദേശവും), കയ്പമംഗലം ഗ്രാമപഞ്ചായത്ത്: വാർഡ് 15, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത്: വാർഡ് 13 (പന്തല്ലൂർ ക്ഷേത്രം വഴി, പന്തല്ലൂർ ക്ഷേത്രം-വള്ളിക്കാട്ടിരി ക്ഷേത്രം വഴി), മണലൂർ ഗ്രാമപഞ്ചായത്ത്: വാർഡ് 4.

രോഗവ്യാപന സാധ്യത കുറഞ്ഞതിനാൽ താഴെ പറയുന്ന പ്രദേശങ്ങളെ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കി. വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 14, വലപ്പാട് ഗ്രാമപഞ്ചായത്ത്: വാർഡ് 5, 10, 13, എടത്തിരുത്തി ഗ്രാമപഞ്ചായത്ത്: വാർഡ് 10, കയ്പറമ്പ് ഗ്രാമപഞ്ചായത്ത്: വാർഡ് 13, എടവിലങ്ങ് ഗ്രാമപഞ്ചായത്ത്: വാർഡ് 12, 13, 14, അളഗപ്പനഗർ ഗ്രാമപഞ്ചായത്ത്: വാർഡ് 8, എറിയാട് ഗ്രാമപഞ്ചായത്ത്: വാർഡ് 11, 10 (വാട്ടർ ടാങ്ക് റോഡ് മുതൽ മഞ്ഞളി വടക്കുവശം ആറാട്ടുകടവ് പുളിഞ്ചോട് വരെയുള്ള ഭാഗം ഒഴികെ), പുത്തൂർ ഗ്രാമപഞ്ചായത്ത്: വാർഡ് 8, മറ്റത്തൂർ ഗ്രാമപഞ്ചായത്ത്: വാർഡ് 8. നേരത്തെ പ്രഖ്യാപിച്ച മറ്റിടങ്ങളിൽ നിയന്ത്രണങ്ങൾ തുടരും.

Astrologer

Vadasheri Footer