കരിപ്പൂരില്‍ വലിയ വിമാനത്തിന് വീണ്ടും ഡി.ജി.സി.എ അനുമതി നിഷേധിച്ചു
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് 14ന് സര്‍വിസ് നടത്താന്‍ സൗദി എയര്‍ലൈന്‍സ് നല്കിയ അപേക്ഷയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഒാഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി നല്‍കിയില്ല. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കും തിരിച്ചും സര്‍വിസ് നടത്താനായിരുന്നു അപേക്ഷ നല്‍കിയത്.
മടക്കയാത്രയില്‍ സൗദിയിലേക്ക് നഴ്സുമാരെ കൊണ്ടുപോകാനായിരുന്നു സര്വിസെന്നാണ് അധികൃതര്‍ അറിയിച്ചത്. ആഗസ്റ്റ് ഏഴിനുണ്ടായ വിമാന അപകട പശ്ചാത്തലത്തില്‍ വലിയ വിമാനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഡി.ജി.സി.എ വിമാനക്കമ്ബനികള്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് ഒൗദ്യോഗികമായി ഒരു ഉത്തരവുമിറക്കിയിരുന്നില്ല. കരിപ്പൂരിലും അറിയിപ്പ് ലഭിച്ചിട്ടില്ല. ഇതിനിടെയാണ് 14ന് എ330 ഉപയോഗിച്ച് സര്‍വിസ് നടത്താന്‍ താല്പര്യം പ്രകടിപ്പിച്ച് സൗദിയ രംഗത്തെത്തിയത്. കരിപ്പൂരിലായിരുന്നു അപേക്ഷ നല്‍കിയത്. ഡി.ജി.സി.എ നിര്ദേശത്തിെന്റ അടിസ്ഥാനത്തില്‍ അവരില്‍നിന്ന് അനുമതി വാങ്ങാനായിരുന്നു നിര്‍ദേശം. ഇതിെന്റ അടിസ്ഥാനത്തിലാണ് സൗദിയ ഡി.ജി.സി.എക്ക് അപേക്ഷ നല്‍കിയത്. ഇൗ അപേക്ഷയാണ് വ്യാഴാഴ്ച തള്ളിയത്.
കോഡ് ‘സി’യിലുള്ള നാരോബോഡി വിമാനത്തിനുണ്ടായ അപകടത്തിെന്റ പശ്ചാത്തലത്തില്‍ കോഡ് ‘ഇ’ ശ്രേണിയിലുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധം ശക്തമാണ്. അപകടകാരണം കരിപ്പൂരിെന്റ ന്യൂനതകളല്ലെന്ന് നിരവധി വിദഗ്ധര്‍ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. കൂടാതെ, അന്വേഷിക്കാനെത്തിയ വിവിധ ഏജന്‍സികള്‍ക്ക് ഇവിടെ സാേങ്കതിക തകരാറുകളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.