നെയ് വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണങ്ങള്‍ ഇല്ല .
p>ഗുരുവായൂർ: അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന ദേവസ്വം ഉദ്യോഗസ്ഥരുടെയും പോലിസ് ഉദ്യോഗസ്ഥരുടെയും യോഗമാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
അഷ്ടമിരോഹിണി ആഘോഷത്തോടൊപ്പം ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിയ്ക്കാൻ അനുവാദവും നിവേദ്യങ്ങളുടെ വിതരണവും ആരംഭിയ്ക്കുന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്.
രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും വൈകുന്നേരം 5 മുതൽ 6 വരെയും രാത്രി 8 മുതൽ 9 വരെയും ആറു മണിക്കുർ ദൈർഘ്യത്തിൽ ഓൺലൈൻ വഴി ബുക്ക് ചെയ്തുവരുന്ന ഭക്തർക്ക് ദർശനം നൽകും. ബുക്ക് ചെയ്ത് വരുന്ന ഭക്തർ ആധാർ കാർഡ് കൈവശം കരുതണം.
അഷ്ടമി രോഹിണിയ്ക്ക് പാൽപ്പായസം 200 ലിറ്റർ തയ്യാറാക്കാൻ തീരുമാനിച്ചിരുന്നത് 500 ലിറ്ററായി ഉയര്‍ത്തി .
മുൻകൂർ ബുക്കിങ് ചെയ്യാതെ വരുന്ന ഭക്തർക്ക് ശ്രീകോവിൽ നെയ്വിളക്ക് ശീട്ടാക്കി ദർശനം നടത്താവുന്നതാണ്. ഇതിനായി ആധാർ കാർഡ് സഹിതം തെക്കേനടയിൽ ഏർപ്പെടുത്തിയ പ്രത്യേക കൗണ്ടറിനെ സമീപിച്ച് ബുക്കിങ്ങ് ചെയ്തു ദർശനം നടത്താവുന്നതാണ്.
അഷ്ടമിരോഹിണി ദിനത്തിൽ ക്ഷേത്രത്തിൽ ദേവസ്വം വകയായി കൃഷ്ണനാട്ടം അവതാരം കളി അവതരിപ്പി യ്ക്കും. തുടർന്ന് 16ാം തീയതി മുതൽ കൃഷ്ണനാട്ടം കളികൾ ഭക്തരുടെ വഴിപാടായി നടക്കും.
യോഗത്തിൽ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അധ്യക്ഷനായി. ഭരണസമിതി അംഗം എ.വി. പ്രശാന്ത്, അഡ്മിനിസ്ട്രേറ്റർ ടി. ബ്രിജാകുമാരി, സിറ്റി പോലീസ് കമ്മീഷണർ ആദിത്യ , അസിസ്റ്റന്റ് കമ്മീഷണർ ബിജു ഭാസ്കർ , ടെമ്പിൾ പോലീസ് ഇൻസ്പെക്ടർ പ്രേമാനന്ദകൃഷ്ണൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ സി. ശങ്കർ, കെ.ആർ. സുനിൽകുമാർ, ഹെൽത്ത് സൂപ്പർവൈസർ എം.എൻ. രാജീവ്, മരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.ആർ. റീന തുടങ്ങിയവർ പങ്കെടുത്തു .