Madhavam header
Above Pot

തൃശൂര്‍ മെഡിക്കൽ കോളേജിൽ കോവിഡ് ഐസിയു ബെന്നി ബെഹ്നനാന്‍ ഉല്‍ഘാടനം ചെയ്തു

തൃശൂര്‍ : തൃശൂര്‍ മെഡിക്കൽ കോളേജിൽ പുതിയ കോവിഡ് ഐ.സി.യുവിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവ്വഹിച്ചു. രമ്യ ഹരിദാസ് എം.പി, ടി. എൻ പ്രതാപൻ എം.പി, അനിൽ അക്കര എം.എൽ.എ, പുഴയ്ക്കൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി.കുരിയാക്കോസ്, ജില്ലാ കളക്ടർ എസ്.ഷാനവാസ്, പ്രിൻസിപ്പൽ ഡോ.എം.എ.ആൻഡ്രൂസ്, ആശുപത്രി സൂപ്രണ്ടുമാരായ ഡോ.ആർ.ബിജുകൃഷ്ണൻ, ഡോ.ഷെഹ്ന എ ഖാദർ, ഡോ.ലിജോ കൊള്ളന്നൂർ തുടങ്ങിയവർ പങ്കെടുത്തു.

ആറ് കട്ടിലുകളുള്ള ഐ.സി.യുവാണ് ന്യൂറോ സർജറി വിഭാഗത്തിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ചത്. രമ്യ ഹരിദാസ് എം.പി ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 16 ലക്ഷം രൂപ ചെലവഴിച്ചാണ് ഐ.സി.യു ഒരുക്കിയത്. ഇതോടെ കോവിഡിന് മാത്രമായി മെഡിക്കൽ കോളേജിൽ ഒരുക്കിയ ഐ.സി.യു കട്ടിലുകളുടെ എണ്ണം പതിനെട്ടായി. ഓരോ കട്ടിലിലും മോണിറ്ററും, വെന്റിലേറ്റർ ഘടിപ്പിക്കാവുന്ന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ ഐ.സി.യു ചികിത്സയ്ക്ക് ഏറെ സഹായകമാകും. കോവിഡ് ഭീതി ഒഴിയുമ്പോൾ ഈ ഐസിയു ന്യൂറോ സർജറി വിഭാഗത്തിൽ തുടർന്നു പ്രവേശിക്കപ്പെടുന്ന രോഗികൾക്ക് ഉപകാരപ്രദമാകും.

Astrologer

Vadasheri Footer