Post Header (woking) vadesheri

പന്തീരാങ്കാവ് യുഎപിഎ കേസ്: താഹയ്ക്കും അലനും ഉപാധികളോടെ ജാമ്യം

Above Post Pazhidam (working)

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന താഹ ഫസലിനും അലന്‍ ഷുഹൈബിനും ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവെക്കണം, മാവോവാദി സംഘടനകളുമായി ബന്ധം പാടില്ല, മതാപിതാക്കളില്‍ ഒരാള്‍ ജാമ്യം ഒപ്പിടണം, പാസ്‌പോര്‍ട്ട് കെട്ടിവെക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പോലിസ് സ്റ്റേഷനിലെത്തി ഒപ്പിടണം തുടങ്ങിയവയാണ് ഉപാധികള്‍. എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്.

Ambiswami restaurant

മാവോവദി ബന്ധമാരോപിച്ച്‌ പത്ത് മാസമായി ഇരുവരും ജയിലില്‍ കഴിയുകയായിരുന്നു.
2019 നവംബര്‍ ഒന്നിനാണ് താഹയെയും അലനെയും പോലിസ് കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് ഇവരില്‍ നിന്ന് മാവോവാദി ലഘുലേഖ കണ്ടെത്തിയെന്നാരോപിച്ച്‌ യുഎപിഎ ചുമത്തി. തുടര്‍ന്നാണ് എന്‍ഐഎയുടെ കയ്യിലേക്ക് കേസ് വരുന്നത്.

Second Paragraph  Rugmini (working)