Header 1 vadesheri (working)

കതിരൂർ ബോംബ് സ്ഫോടനം: പരിക്കേറ്റ ഒരാള്‍ ചികിത്സ തേടിയത് വ്യാജപേരിൽ.

Above Post Pazhidam (working)

കണ്ണൂർ: കതിരൂരില്‍ ബോംബ് നിർമ്മിക്കുന്നതിടെ പൊട്ടിത്തെറിച്ച് പരിക്കേറ്റ ഒരാൾ വ്യാജ പേരിൽ ചികിത്സ തേടി. കണ്ണൂർ എകെജി ആശുപത്രിയിലാണ് കള്ളപ്പേരില്‍ ചികിത്സ തേടിയത്. ഇയാൾ കൊലപാതശ്രമക്കേസ് പ്രതിയാണെന്ന് പൊലീസ് പറയുന്നു. അഞ്ച് സിപിഎം പ്രവർത്തകരാണ് ബോംബ് നിർമ്മിച്ചതെന്നും അപകട സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുന്നുകയാണെന്ന് പൊലീസ് അറിയിച്ചു.

First Paragraph Rugmini Regency (working)

അതേസമയം, കതിരൂർ ബോംബ് സ്ഫോടനം അന്വേഷണം നടത്താൻ തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രദേശത്തുണ്ടായിരുന്നവ‍ർ തെളിവ് നശിപ്പിക്കാനുള്ള ശ്രമം തുടക്കത്തിൽ നടത്തിയിരുന്നുവെന്നും ഇവര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു. അഞ്ച് സിപിഎം പ്രവർത്തകരാണ് ബോംബ് നിർമ്മിച്ചത്. ബോംബ് നിർമ്മിക്കാൻ സ്ഥലം നൽകിയ ആൾക്കെതിരെയും കേസെടുത്തുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നിര്‍മ്മാണത്തിനിടെ സ്റ്റീൽ ബോംബ് പൊട്ടിയത്. ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ടി പി വധക്കേസിൽ ഉള്‍പ്പെട്ടയാളുടെ രണ്ട് കൈപ്പത്തിയും തകർന്നു. അഴിയൂർ സ്വേദശി രെമീഷ് അടക്കം രണ്ട് സിപിഎം പ്രവർത്തകർക്കാണ് സ്റ്റീൽ ബോംബ് പൊട്ടി പരിക്കേറ്റത്. സിപിഎം ശക്തി കേന്ദ്രമായ പൊന്ന്യത്ത് രണ്ട് പേർ ചേർന്ന് ആളൊഴിഞ്ഞ പറമ്പിൽ ഷെഡ് കെട്ടിയായിരുന്നു സ്റ്റീൽ ബോംബ് നർമ്മാണം.

Second Paragraph  Amabdi Hadicrafts (working)

ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവ‍ർത്തകരായ രെമീഷ്, സജിലേഷ് എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ഇരുപത്തിനാലാം പ്രതിയായി അന്വേഷണസംഘം ഉൾപ്പെടുത്തുകയും പിന്നീട് തെളിവില്ലെന്ന്കണ്ട് കോടതി വെറുതെ വിടുകയും ചെയ്ത രെമീഷന്‍റെ രണ്ട് കൈപ്പത്തികളും സ്ഫോടനത്തിൽ അറ്റു. ടി പി കേസിലെ മുഖ്യപ്രതിയായ കൊടിസുനിയുമായി അടുത്ത ബന്ധമുള്ളയാളാണ് അഴിയൂർ സ്വദേശിയായ രെമീഷ്.