Above Pot

ഗുരുവായൂര്‍ ഏകാദശിക്ക് ക്ഷേത്രനഗരിയിലേക്ക് നാടും നഗരവും ഒഴുകിയെത്തി

ഗുരുവായൂർ: ക്ഷേത്ര നഗരിയെ ഭക്തി സാന്ദ്രമാക്കി ഏകാദശി മഹോൽസവത്തിൽ പങ്കെടുക്കാൻ നാടും നഗരവും ഗുരുപവന പുരിയിലെക്ക് ഒഴുകിയെത്തി . ഇന്നലെ രാത്രി മുതൽ ഇടതടവില്ലാത്ത ഭക്ത ജനപ്രവാഹം കൊണ്ട് ക്ഷേത്ര സന്നിധി വീർപ്പു മുട്ടി. ഗുരുവായൂര്‍ ഏകാദശി ഇത്തവണ അവധി ദിവസമായ ഞായറാഴ്ച വന്നത് ദൂര ദിക്കുകളില്‍ ഉള്ള ഭക്തര്‍ക്ക് പോലും വലിയ അനുഗ്രഹമായിരുന്നു . ഏകാദശി വ്രതം അനുഷ്ടിച്ച ഭക്തർ നാരായണ മന്ത്രം ഉരുവിട്ട് ഭക്തിയുടെ ലഹരിയിൽ അലിഞ്ഞു .വൃശ്ചിക മാസത്തിലെ ശുക്ലപക്ഷത്തിലെ ഏകാദശിയാണ് ഗുരവായൂർ ഏകാദശിയായി ആഘോഷിക്കുന്നത്.

First Paragraph  728-90

zumba adv

Second Paragraph (saravana bhavan

നറുനെയ്യിന്റെ നിറശോഭയിൽ തിളങ്ങിനിൽക്കുന്ന ഗുരുവായുരപ്പനെ ഒരുനോക്കുകാണാനായി ശനിയാഴ്ച വൈകീട്ട് തന്നെ ക്ഷേത്രത്തലേക്ക് ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഏകാദശി നാളിൽ രാവിലെ ആറു മുതൽ പ്രാദേശിക ക്യു സംവിധാനവും വി.ഐ.പി ദർശനവും ഒഴിവാക്കിയതാനാൽ ദൂര സ്ഥലങ്ങളിൽ നിന്നും ഭഗവാ നെ ഒരു നോക്ക് കാണാനായി വന്നവർക്ക് വലിയ അനുഗ്രഹമാണുണ്ടായത്. ക്ഷേത്രത്തിൽ ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷം നടന്നു. ക്ഷേത്രത്തിൽ രാവിലെ പത്മശ്രി പെരുവനം കുട്ടൻമാരാരുടെ മേളപ്രമാണത്തിൽ പ്രൗഢഗംഭീരമായ കാഴ്ച്ചശീവേലി നടന്നു. ഗുരുവായൂർ ദേവസ്വം ആനതറവാട്ടിലെ കാരണവർ ഗജരത്നം പത്മനാഭൻ സ്വർണ്ണകോലമേറ്റി .

ഉച്ചതിരിഞ്ഞുള്ള കാഴ്ചശീവേലിക്ക് കോട്ടപ്പടി സന്തോഷ് മാരാരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയായി. സന്ധ്യക്ക് പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് നാമജപ ഘോഷയാത്രയും, പാർത്ഥസാരഥിയൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥമെഴുന്നള്ളിപ്പും നടന്നു. ഭക്തരുടെ വലിയ തിരക്ക് നിയന്ത്രിക്കാൻ ക്ഷേത്രത്തിനകത്തും പുറത്തും വൻ പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു. ദ്വാദശി ദിവസമായ തിങ്കളാഴ്ച രാവിലെ കൂത്തമ്പലത്തിൽ അഗ്നിഹോത്രികൾക്ക് ദ്വാദശിപണം സമർപ്പിച്ച് രാവിലെ എട്ടിന് ക്ഷേത്രനട അടക്കും.തുടർന്ന് വൈകുന്നേരം 3.30ന് നട തുറക്കും. ചൊവ്വാഴ്ച്ചത്തെ ത്രയോദശി ഊട്ടോടെ ഏകാദശി വൃതം പൂർത്തിയാക്കി ഈ വർഷത്തെ ഏകാദശി മഹോത്സവത്തിന് പരിസമാപ്തിയാകും.