Header 1 vadesheri (working)

സമൂഹത്തിന്റെ ശരിയായ കാഴ്ചകളാകാൻ കലാ-സാഹിത്യകാരന്‍മാര്‍ക്ക് സാധ്യമാകണം

Above Post Pazhidam (working)

ചാവക്കാട് : സമൂഹത്തിന്റെ കാഴ്ചകൾ മറയുന്നിടത്ത് ശരിയായ കാഴ്ചകളാകാൻ സാഹിത്യകാരൻമാർക്കും കലാ പ്രവർത്തകർക്കും സാധ്യമാകണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് ഡോ : സി രാവുണ്ണി . എഴുത്ത് കാരുടെ കഴുത്തറക്കുന്ന നാളുകൾ ഭയാനകമാണ് ഭീതി വിതച്ച് കടന്നു വരുന്ന കെട്ട കാലത്ത് പ്രതീക്ഷകൾ നശിച്ച് പോകുന്ന മനുഷ്യരുടെ ശബ്ദമായി മാറുവാൻ അവർക്ക് നിർഭയമായി സാധിക്കേണ്ടതുണ്ട് പുരോഗമന കലാസാഹിത്യ സംഘം ഗുരുവായൂർ മേഖല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

First Paragraph Rugmini Regency (working)

zumba adv

മേഖല പ്രസിഡന്റ് കെ വി വിവിധ് അധ്യക്ഷത വഹിച്ചു ജില്ല വൈസ് പ്രസിഡൻറ് യു കെ സുരേഷ്കുമാർ , എം കൃഷ്ണദാസ് എന്നിവർ സംസാരിച്ചു .
സമ്മേളനത്തിന്റെ ഭാഗമായി കവിയരങ്ങ് , സാംസ്കാരിക സമ്മേളനം ,അനുപമ കാവീട് അവതരിപ്പിച്ച നാടകം , രാഗമാലിക സംഗീതാലയം അവതരിച്ച മെഹ്ഫിൽ എന്നിവ ഉണ്ടായി .
കവിയരങ്ങ് പ്രശസ്ത കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു . കവികളായ ഗുരുവായൂർ കൃഷ്ണൻകുട്ടി , പ്രസാദ് കാക്കശ്ശേരി , ലെത്തീഫ് മമ്മിയൂർ , മണി ചാവക്കാട് , കൈയ്യുമ്മു കോട്ടപ്പടി , തുളസീദാസ് , എൻ എ സ്കന്ദകുമാർ , ദിലീപ് അഞ്ചങ്ങാടി സതീഷ് പി ബി , കിഷോർ ഗുരുവായൂർ , പ്രേമൻ ഗുരുവായൂർ , ഗീത , അനിത വിനോദ് , സുനിൽ തൊഴിയൂർ എന്നിവർ കവിതകൾ അവതരിപ്പിച്ചു .

Second Paragraph  Amabdi Hadicrafts (working)