ഗുരുവായൂരില്‍ വാഹനത്തിന്റെ ചില്ല് തകര്ത്ത് കവര്‍ച്ച , പണവും ,ഫോണുകളും കവര്‍ന്നു .
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപം കിഴക്കേ നടയില്‍ കാറിന്റെ ചില്ല് തകര്ത്ത് കവര്‍ച്ച . 11,000 രൂപയും 4വില കൂടിയ ഫോണുകളും രണ്ടു പേഴ്സും നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ആറു മണിക്കും ,6.45 നും ഇടയിലാണ് കവര്‍ച്ച അരങ്ങേറിയത് .കിഴക്കേ നടയില്‍ സത്രം പാര്‍ക്കില്‍ കിഴക്കേ നടപന്തലിനോട് അടുത്ത സ്ഥലത്താണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത് . ബി ജെ പി കോയമ്പത്തൂര്‍ ജില്ല ഘടകം പ്രസിഡന്‍റ് രത്ന വടിവേലും സംഘവും ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍ പെട്ടത് . കാറിന്‍റെ പിറകില്‍ വലതു വശത്തെ വാതിലിന്‍റെ ചില്ല് തകര്‍ത്താണ് കവര്‍ച്ച നടന്നത് .
രണ്ടു പെഴ്സുക്ളിലായി ഉണ്ടായിരുന്ന എസ് ബി ഐ ബാങ്കിന്റെയും ,ആന്ധ്ര ബാങ്കിന്റെയും എ റ്റി എം കാര്‍ഡുകളും നഷ്ടപ്പെട്ടു . പാര്‍ക്കിംഗ് ഗ്രൌണ്ടിലെ സെക്യുരിറ്റിക്കാര്‍ ഇരിക്കുന്നതിന് സമീപം നിറുത്തിയിട്ട വാഹനത്തിലാണ് കവര്‍ച്ച ഉണ്ടായത് . വാഹനത്തിന്‍റെ ചില്ല് തകര്‍ത്ത് മോഷണം പോയതിനെ സംബന്ധിച്ചു സെക്യുരിറ്റി ക്കാരോട് അന്വേഷിച്ചപ്പോള്‍ അവര്‍ ധിക്കാരപരമായി പെരുമാറിയെന്നും തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചു വെന്നും വടിവേല്‍ ആരോപിച്ചു . വാഹനത്തിന്റെ ഉത്തരവാദിത്വം വാഹനം ഉടമക്കാണെന്നാണ് സെക്യുരിറ്റി ക്കാരുടെ നിലപാട് . കോടികള്‍ ചിലവഴിച്ച് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കവര്‍ച്ചക്കും മോഷണത്തിനും ഗുരുവായൂരില്‍ ഒരു കുറവും വന്നിട്ടില്ല .