Above Pot

സുഹൃത്തിനായി ചിത്ര രചന നടത്തി പണം സ്വരൂപിച്ച് ലെമറിലെ വിദ്യാര്‍ഥികള്‍ .

തൃപ്രയാർ: കാൻസർ രോഗത്തിൽ ജീവിക്കുന്ന എടത്തിരുത്തി സ്വദേശിയും പ്ലസ് ടു വിദ്യാർത്ഥിയുമായ സുദേവ് എന്ന സുഹൃത്തിനെ സഹായിക്കാനുള്ള കഠിന ശ്രമത്തിലാണ് തൃപ്രയാർ ലെ മെർ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ. അതിനായി അവർ തെരഞ്ഞടുത്ത് പെൻസിൽ ഡ്രോയിങ്ങ് പ്രദർശനമാണ്. ചിത്രരചനയിൽ മികവ് തെളിയിച്ച വിദ്യാലയത്തിലെ ഒരു വിഭാഗം വിദ്യാർത്ഥികൾ ഈ സംരംഭത്തിൽ അണിചേർന്നു. വാട്സ് അപ്പ്, ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങൾ വഴി സുഹൃത്തുക്കളും രക്ഷിതാക്കളും അയച്ചുകൊടുത്ത ഫോട്ടോകളാണ് വരച്ചത്.

First Paragraph  728-90

നവമാധ്യമങ്ങളെ എങ്ങനെ ഗുണകരമായി ഉപയോഗിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് അവരുടെ പ്രവൃത്തികൾ. ഓഗസ്റ്റ് ആദ്യ വാരം മുതൽ ചിത്രങ്ങൾ വരക്കാൻ തുടങ്ങി. അതിലൂടെ കുറച്ചു പണമവർക്കു സമാഹരിക്കാൻ കഴിഞ്ഞു. കൂടാതെ ആനു കാലിക പ്രശ്നങ്ങൾ, സമൂഹത്തെ ഉലച്ച് ചില സംഭവവികാസങ്ങൾ എന്നി വയുടെ ചിത്രങ്ങളും കുട്ടികൾ വരച്ചു. ഈ ചിത്രങ്ങളെല്ലാം ചേർത്ത് പ്ലസ് ടു വിദ്യാർത്ഥിയായ ഷിയാസിന്റെ നേതൃത്വത്തിൽ പെൻസിൽ ഡ്രോയിങ്ങ് പ്രദർശനം വിദ്യാലയത്തിൽ സംഘടിപ്പിച്ചു. പ്രത്യേകമായി തയ്യാറാക്കിയ ഇരുട്ടു മുറിയിൽ വ്യത്യസ്ത ലൈറ്റുകളുടെ സംവിധാനത്തോടും പതിഞ്ഞ സംഗീതത്തോടെയുമാണ് ചിത്രങ്ങൾ സജ്ജീകരിച്ചത്. പ്രദർശത്തിന് എൻട്രി ഫീ ഏർപ്പെടുത്തിയിരുന്നു.

Second Paragraph (saravana bhavan

ഇതിലൂടെ ലഭിച്ച പണവും ചിത്ര രചനയിലൂടെ നേടിയ പണവും കൂട്ടിചേർത്ത് ഒരു തുക ഹെസ്മിസ്ട്രസ് ജയശ്രീ അയ്യപ്പന്റെ നേതൃത്വത്തിൽ പ്ലസ് ടു വിദ്യാർത്ഥികളായ ഷിയാസ്, അക്ഷയ്, ഡാരിസ്, നസ്രിൻ എന്നിവർ സുദേവ് പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാനാധ്യാപികയെ ഏൽപ്പിച്ചു.