ഒരുമനയൂർ ഐഡിസി സ്കൂളിൽ ജിഞ്ചർലാബ് പദ്ധതിക്ക് തുടക്കം
ചാവക്കാട് : ക്ലാസ് റൂം പഠനം കൂടുതൽ രസകരവും ഫലപ്രദവും ആയി നടത്തുവാനും കുട്ടികളിലെ അന്വേഷണാത്മക മികവിനെ പ്രോത്സാഹിപ്പിക്കുവാനും ഉതകുന്ന ജിഞ്ചർ ലാബ് പദ്ധതിക്ക് ഒരുമനയൂർ ഐഡിസി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടക്കമായി. ‘ജനറേറ്റിംഗ് ഇന്നോവേഷൻ ഫോർ നെക്സ്റ്റ് ജനറേഷൻ’ (ജിഞ്ചർ ലാബ്) ട്രെയിനിംഗ് സ്കൂളിൽ വച്ച് നടന്നു. ചോക്കും ബോർഡും ഉപയോഗിച്ചുള്ള പരമ്പരാഗത രീതിയിൽ നിന്നും മാറി സ്റ്റുഡന്റ് സെന്‍ററിക് ആയുള്ള മോഡേൺ പഠന സമ്പ്രദായം ആണ് ജിഞ്ചർ ലാബ് പ്രോജക്റ്റ് ലക്ഷ്യം വെക്കുന്നത്. ഹാൻഡ്‌സ് ഓൺ എക്സ്പീരിയൻസ് കുട്ടികൾക്ക് നൽകിക്കൊണ്ട് സ്വയം പഠനം സാധ്യമാക്കുക വഴി പഠനം അനായാസമാക്കുവാനും ഓർമ്മ ശക്തി കൂട്ടുവാനും ഈ മാർഗത്തിലൂടെ സാധിക്കുന്നു.
ഓരോ പാഠഭാഗങ്ങളും വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ മനസിലാക്കിയെടുക്കുകയും പുസ്തകങ്ങളുടെ ഇടയിൽ നിന്നും പുറത്ത് വന്ന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കാര്യങ്ങൾ ഗ്രഹിച്ചെടുക്കുവാനും ജിഞ്ചർ ലാബ് പദ്ധതി കുട്ടികളെ പ്രാപ്തരാക്കുന്നു.കേരള റെക്കഗ്‌നൈസ്ഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ തൃശ്ശൂർ ജില്ലാ കമ്മിറ്റിക്ക് വേണ്ടി സി. സി. എം തൃശ്ശൂറിന്റെ സഹായത്തോടെ സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇ ആർ ഡി പി പദ്ധതിയുടെ ഭാഗമായാണ് ജിഞ്ചർലാബ് പ്രവർത്തനമാരംഭിക്കുന്നത്. റോബോട്ടിക് തീയേറ്റർ, ലാംഗ്വേജ് പൂൾ, എക്സ്പെർട് ടോക്ക്, ടാലെന്റ് പാത്ത് തുടങ്ങിയവയും ഇ ആർ ഡി പി പ്രോജക്ടിന്റെ ഭാഗമാണ്. ജിഞ്ചർലാബ് ട്രൈനേഴ്‌സ് ആയ സിന്ദൂരി, അനൂപ് എന്നിവർ ക്ലാസ്സ് നയിച്ചു. ഐഡിസി സ്കൂൾ സ്കൂൾ മാനേജർ പി കെ ജാഫർ, പ്രിൻസിപ്പൽ ആഷാ ഘോഷ് , ഇ ആർ ഡി പി കോർഡിനേറ്റർസ് ആയ സഫറുദ്ധീൻ കെ എസ്, മുഹമ്മദ് റിയാസ് സി എസ് തുടങ്ങിയവർ സംബന്ധിച്ചു.