ചെമ്പൈ സംഗീത മണ്ഡപത്തില്‍ വീണ -വേണു -വയലിന്‍ ത്രയം
ഗുരുവായൂര്‍ : ചെമ്പൈ സംഗീത മണ്ഡപത്തില്‍ വീണ – വേണു – വയലിന്‍ ത്രയം . വേണുവില്‍ (ഫ്ലൂട്ട് ) പദ്മേഷ് നാദ മാധുര്യം തീര്‍ത്തപ്പോള്‍ വയലിനില്‍ ആറ്റു കാല്‍ ബാലസുബ്രഹ്മണ്യം തന്‍റെ പുറത്തെടുത്തു . വീണയില്‍ സൌന്ദര്‍ രാജനും ശ്രുതി മീട്ടിയപ്പോള്‍ സംഗീതാ സ്വാദ കര്‍ എല്ലാം മറന്ന്‍ സംഗീതത്തില്‍ ലയിച്ചു പോയി , തിലംഗ് രാഗത്തിലെ ശ്രീ ഗണേശ സ്തുതിയോടെ ( ആദി താളം)യാണ് നാദ ലയത്തിന് തുടക്കം കുറിച്ചത് . തുടര്‍ന്ന്‍ സരസ്വതി നമോ സ്തുതേ…. സരസ്വതി രാഗം – രൂപക താളം , നരസിംഹ മാമവ— ആരഭി രാഗം ഖ ന്ധ ചാപ്പ് താളം ,നാമ ജവര ഗമന …ഹിന്ദോളം രാഗം – ആദി താളം എന്നിവ ആലപിച്ചു . ധനാ ശ്രീ രാഗത്തിലുള്ള തില്ലാന .. (ആദി താളം ) ആലപിച്ചാണ് ത്രയങ്ങള്‍ നാദ ലയത്തിന് പരിസമാപ്തി കുറിച്ചത് . ബോംബെ ഗണേഷ് മൃദംഗ ത്തിലും മങ്ങാട് പ്രമോദ് ഘടത്തിലും ത്രയങ്ങള്‍ക്ക് പിന്തുണ നല്‍കി . ചെമ്പൈ സംഗീതോത്സവത്തില്‍ ഏറ്റവും മികച്ച ദിനങ്ങളില്‍ ഒന്നായിരുന്നു ഇന്ന് എന്നാണ് സംഗീത പ്രേമികളുടെ നിരീക്ഷണം .