പോലിസ് അതിക്രമം , ഗുരുവായൂരില്‍ വ്യഴാഴ്ച യു ഡി എഫ് ഹര്‍ത്താല്‍
ഗുരുവായൂര്‍ : ചാവക്കാട്ടെ പോലിസ് നര നായാട്ടില്‍ പ്രതിഷേധിച്ചു ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ വ്യാഴാഴ്ച യു.ഡി.എഫ് ഹര്ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇന്ന് ചാവക്കാട് നടന്ന കോണ്ഗ്രസ്സ് മാര്ച്ചി ന് നേരെ പോലീസ് നടത്തിയ ഗ്രനേഡ് ആക്രമണത്തിലും ലാത്തിചാര്ജ്ജിലും നേതാക്കള്‍ അടക്കം ഇരുപത്തിയഞ്ചോളം പേര്‍ക്കാണ് പരിക്കേറ്റത് ഇതില്‍ പ്രതിഷേധിച്ചാണ് ഹര്ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത് . ശബരിമല തീര്ത്ഥാ്ടകരെയും ഗുരുവായൂര്‍ ക്ഷേത്രപരിസരവും ഹര്ത്താതലില്‍ നിന്ന് ഒഴിവാക്കിയതായി യു.ഡി.എഫ് ചെയർമാൻ ആർ.വി അബ്ദു റഹീം, കൺവീനർ കെ നവാസ് എന്നിവർ അറിയിച്ചു.
കോൺഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്ന പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും പിടി കൂടാത്തത് എസ് സി പി ഐ സി പി എം ,പോലിസ് ബാന്ധവ മുള്ളത് കൊണ്ടാണെന്നും , അതുകൊണ്ട് കേസ് സി ബി ഐ അന്വേഷിക്കണ മെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയത് . സംഭവത്തില്‍ നൂറോളം പേർക്കെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവർക്കെതിരെയാണ് കേസ്. ഇന്ന് രാവിലെ നടന്ന മാർച്ചിൽ മൂന്ന് പോലീസുകാരടക്കം 28 പേർക്കാണ് പരിക്കേറ്റിരുന്നത്. സീനിയർ സി.പി.ഒ മുനീർ, സി.പി.ഒ ജിൻസൻ, കെ.എ.പി ബറ്റാലിയനിലെ അനീഷ് എന്നിവരാണ് പരിക്കേറ്റ പോലീസുകാർ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി.എ ഗോപപ്രതാപനടക്കം ഇരുപത്തിയഞ്ചു പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. ഗോപ പ്രതാപന് ഗുരുതരമായി പരിക്കേറ്റു അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി .