Above Pot

ഗുരുവായൂരിലെ ഓട്ടോറിക്ഷക്കാരുടെ കൊള്ളക്കെതിരെ നഗരസഭ കൌണ്‍സിലും

ഗുരുവായൂർ: യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന ഓട്ടോഡ്രൈവർമാർക്കെതിരെ ഒറ്റക്കെട്ടായി നഗരസഭ കൗൺസിൽ. ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാരുടെ ചൂഷണങ്ങൾ വാർത്ത നൽകിയവർക്കെതിരെ ഐ.എൻ.ടി.യു.സിയുടെ നേതാക്കളടക്കമുള്ളവർ ഭീഷണി മുഴക്കിയതിനെയും അപലപിച്ചു. ഭരണ പക്ഷത്ത് നിന്ന് കൗൺസിലർ സുരേഷ് വാര്യരാണ് വിഷയം കൗൺസിലിൽ ഉന്നയിച്ചത്. പ്രതിപക്ഷവും ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാർ നടത്തുന്ന തട്ടിപ്പറിക്കെതിരെ ഒന്നിച്ചു. നഗരത്തിലെ അനധികൃത ഓട്ടോ സ്റ്റാൻഡുകൾ നീക്കണമെന്ന് ആവശ്യമുയർന്നു. പെർമിറ്റില്ലാതെ ഓടുന്ന ഓട്ടോറിക്ഷകളെ നിയന്ത്രിക്കണമെന്നും ആവശ്യമുയർന്നു. റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കുന്ന പ്രീ പെയ്ഡ് ഓട്ടോ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, കിഴക്കെ നട ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും വേണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേരും. ക്രിമിനൽ പശ്ചാത്തലമുള്ള ഓട്ടോ ഡ്രൈവർമാരെ പൊലീസ് നിരീക്ഷിക്കുകയും അവരെ ഒഴിവാക്കുകയും വേണമെന്ന് നിർദേശമുണ്ടായി. പ്രീപെയ്ഡ് ഓട്ടോയുടെ ചർച്ചയിൽ നിന്നും ഐ.എൻ.ടി.യു.സി പ്രതിനിധികൾ വിട്ടുനിന്നതും വിമർശിക്കെപ്പെട്ടു.

First Paragraph  728-90