Header 1 vadesheri (working)

തെങ്ങ് കർഷകർക്ക് ജൈവവള വിതരണ പദ്ധതിയുമായി ചാവക്കാട് നഗരസഭ

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് നഗരസഭ ജനകീയാസൂത്രണം 2019 -20 ന്റെ ഭാഗമായി നടപ്പിലാക്കുന്ന ജൈവവള വിതരണ പദ്ധതിക്ക് തുടക്കമായി. 30 ലക്ഷം രൂപയാണ് തെങ്ങ് കർഷകർക്കുള്ള ജൈവവള പദ്ധതിക്ക് നഗരസഭ വിലയിരുത്തിയിരിക്കുന്നത്. ചെറുകിട നാമമാത്ര കർഷകർക്ക് വേണ്ടിയാണ് ജൈവവള പദ്ധതി.
വിതരണ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം 25ാം വാർഡിൽ നഗരസഭ ചെയർമാൻ എൻ. കെ. അക്ബർ നിർവഹിച്ചു.

First Paragraph Rugmini Regency (working)

ഒരു തെങ്ങിന് ഒരു കിലോ കുമ്മായം, അഞ്ച് കിലോ ജൈവവളം, രണ്ട് കിലോ നിലക്കടല പിണ്ണാക്ക് എന്ന കണക്കിലാണ് വിതരണം. 170 രൂപ വിലയുള്ള ഒരു യൂണിറ്റിന് 127 രൂപ അമ്പത് പൈസ സബ്സിഡി നൽകുന്നു. ചാവക്കാട് മുൻസിപ്പാലിറ്റിയിലെ 15,000 തെങ്ങിനാണ് വളം നൽകുന്നത്. അർഹരായ കർഷകർക്ക് തുടർന്നും വളമെത്തിക്കാനുള്ള നീക്കങ്ങൾ നഗരസഭ ചെയ്തുവരുന്നുണ്ട്.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. എച്ച്. സലാം അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ. സി. ആനന്ദൻ, കൗൺസിലർമാരായ പി. ഡി. സുരേഷ് ബാബു, മഞ്ജുള ജയൻ, പി. പി. നാരായണൻ, ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. എസ്. അനിൽകുമാർ, കൃഷി ഫീൽഡ് ഓഫീസർ നാസർ ഖാൻ എന്നിവർ സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)