Post Header (woking) vadesheri

പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു.

Above Post Pazhidam (working)

പൊന്നാനി : പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു .ഞായറാഴ്ച പുലർച്ചെ പൊന്നാനി പുളിക്ക കടവിലാണ് അപകടമുണ്ടായത്.അപകടത്തിൽ തിരൂർ ബി.പി.അങ്ങാടി സ്വദേശികളായ ചിറയിൽ അഹമ്മദ് ഫൈസൽ, സുബൈദ, പൊറോത്ത്പറമ്പിൽ നൗഫൽ എന്നിവരാണ് മരിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാലപ്പെട്ടിയിലെ ബന്ധുവീട്ടിൽ നിന്ന് മടങ്ങുന്നതിനിടെ പുളിക്കകടവിൽ വെച്ച് എതിരെ വന്ന ലോറി കാറിലിടിക്കുകയായിരുന്നു .സംഭവ സ്ഥലത്ത് വച്ച് തന്നെ മൂന്നു പേരും മരണപ്പെട്ടു .

Ambiswami restaurant