ഗുരുവായൂരില്‍ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്കായി സൌകര്യങ്ങള്‍ ഒരുക്കിയെന്ന്‍ നഗരസഭ
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ ശബരിമല സീസണോടനുബന്ധിച്ച് ഗുരുവായൂരിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി അവശ്യസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന്
ഗുരുവായൂര്‍ നഗര സഭ . പാര്‍ക്കിംഗ് ആവശ്യത്തിലേക്കായി പഴയ റിലയന്‍സ് പെട്രോള്‍ പമ്പ്, റെയില്‍വേ ഗേറ്റിന് സമീപസ്ഥലം, ഇന്നര്‍ റിംഗ്റോഡിനടുത്ത് ദേവസ്വം കംഫര്‍ട്ട് സ്റ്റേഷന് സമീപ സ്ഥലം എന്നിങ്ങനെ പുതിയ പാര്‍ക്കിംഗ് കോമ്പൗണ്ടുകളടക്കം 7 പാര്‍ക്കിംഗ് ഗ്രൗണ്ടുകളാണ് ഒരുക്കിയിട്ടുള്ളത്. ആന്ധ്രാ പാര്‍ക്കില്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗിന്‍റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ന്യൂ ആന്ധ്രാ പാര്‍ക്ക് എന്ന പേരില്‍ പഴയ റിലയന്‍സ് പമ്പ് കേന്ദ്രീകരിച്ച് പാര്‍ക്കിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
കുടിവെള്ള സൗകര്യവുമായി ബന്ധപ്പെട്ട് 5 വാട്ടര്‍ എ.റ്റി.എമ്മുകള്‍
കൂടാതെ തീര്‍ത്ഥാടകര്‍ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളില്‍ വാട്ടര്‍ കിയോസ്കുകള്‍
എന്നിവയിലൂടെ കുടിവെള്ളം വിതരണം ചെയ്യും. പാര്‍ക്കിംഗ് സംവിധാനം
ശാസ്ത്രീയമായും കൃത്യതയോടേയും ഒരുക്കുന്നതിന്‍റെ ഭാഗമായി ആധുനിക
സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റല്‍ ബോര്‍ഡുകളിലൂടെ പാര്‍ക്കിംഗ്
വിവരങ്ങള്‍ ലഭ്യമാക്കും. പാര്‍ക്കിംഗ് ക്രമീകരണം കൃത്യമാക്കുന്നതിന് മൊബൈല്‍ ആപ്
സംവിധാനവും ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് മെഡിക്കല്‍ സംബന്ധമായ
ആവശ്യങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് എയ്ഡ് ബൂത്ത് പ്രവര്‍ത്തന
സജ്ജമായിട്ടുണ്ട്. നഗരത്തില്‍ മെഡിക്കല്‍ ഷോപ്പുകള്‍ 24 മണിക്കൂറും
പ്രവര്‍ത്തിക്കുന്നതായിരിക്കും. മാത്രമല്ല നഗര പരിധിയില്‍ 24 മണിക്കൂറും
ആംബുലന്‍സ് സേവനവും സജ്ജമാക്കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ക്കായി ഇ-ടോയ്ലറ്റുകളും ഒരുക്കിയിട്ടുണ്ട്. പെട്രോള്‍ പമ്പുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിന് സംവിധാനവും ഉണ്ടാക്കിയിട്ടുണ്ട്.തീര്‍ത്ഥാടകരുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള മാലിന്യങ്ങളെ സംസ്ക്കരിക്കുന്നതിന് പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. സീസണ്‍ പ്രമാണിച്ച് അധികമായി 100 ശുചീകരണ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് കര്‍ശന പരിശോധന ഉണ്ടായിരിക്കും. ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും, ശുചിത്വം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. റോഡുകളുടെ അറ്റകുറ്റപണികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപണികള്‍പൂര്‍ത്തീകരിച്ചു വരുന്നു.