Post Header (woking) vadesheri

ഗുരുവായൂര്‍ ഏകാദശി വിളക്കിന്റെ വിളംബരമറിയിച്ച് ഘോഷയാത്ര.

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശി വിളക്കിന്റെ വിളംബരമറിയിച്ച് ഘോഷയാത്രനടത്തി. ദേവസ്വം പെന്ഷസനേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് വിളംബരം നടത്തിയത്. ക്ഷേത്രത്തില്‍ വിശേഷാല്‍ വഴിപാടുകള്‍, കിഴക്കേ ദീപംസ്തഭം തെളിയിക്കല്‍, ദീപകാഴ്ച, കാര്യാലയ ഗണപതി ക്ഷേത്രത്തില്‍ വിശേഷാല്പൂജ, കേളി എന്നിവയുണ്ടായിരുന്നു.

Ambiswami restaurant

വൈകീട്ട് നാഗസ്വരത്തിന്റെ അകമ്പടിയില്‍ നാമജപ ഘോഷയാത്ര ക്ഷേത്രവും രുദ്രതീര്ത്ഥണകുളവും പ്രദക്ഷിണം ചെയ്തു. ഭരണസമതിയഗം എ.വി.പ്രശാന്ത് സമര്പ്പ ണം നടത്തി. ിനാളെ യാണ് ഏകാദശി വിളക്കാരംഭം . ആദ്യ വിളക്ക് പാലക്കാട് പറമ്പോട്ട് അമ്മിണിയമ്മ വക വഴിപാടായാണ്. 9നു കോടതിയുടെയും വിളക്കും 10 ന് സ്റ്റേറ്റ് ബാങ്കിന്റെയും വിളക്കാണ് തുടര്ന്നു ള്ള ദിവസങ്ങളില്‍ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വിളക്ക് നടത്തും. ഡിസംബര്‍ എട്ടിനാണ് പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി.