Madhavam header
Above Pot

വാളയാര്‍ പീഡനക്കേസ്: വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സനെതിരെ കരിങ്കൊടി

തൃശൂര്‍ : വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈനെതിരെ തൃശൂരില്‍ കരിങ്കൊടി കാണിച്ചു. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അരിമ്ബൂരില്‍ വെച്ച്‌ ചെയര്‍പേഴ്‌സനെതിരെ കരിങ്കൊടി കാണിച്ചത്.സംസ്ഥാന വനിതാ കമ്മീഷനും അരിമ്ബൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍.
എംസി ജോസഫൈന്‍, കമ്മീഷന്‍ അംഗമായ ഷിജി ശിവജി എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ പാഞ്ഞടുത്ത പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. വാഹനം തടയാന്‍ ശ്രമിച്ചത് സ്ഥലത്ത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം വാളയാര്‍ കേസില്‍ തിരുത്തല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. മുഴുവന്‍ പ്രതികളെയും വിട്ടയച്ച പോക്‌സോ കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാനും തീരുമാനിച്ചു. പകരം അനുഭവ സമ്ബത്തുള്ള മുതിര്‍ന്ന പ്രോസിക്യൂട്ടറെ നിയമിക്കാനും തീരുമാനിച്ചു.കേസില്‍ തുടരന്വേഷണത്തിന് കോടതിയെ സമീപിക്കും.

Astrologer

പുനര്‍വിചാരണ നടത്താന്‍ നിയമപരമായ എല്ലാ സാധ്യതയും തേടും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.കേസുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലും കേസ് നടത്തിപ്പിലും സംഭവിച്ച വീഴ്ചകള്‍ വന്‍ വിവാദമായിരിക്കെയാണ് സര്‍ക്കാരിന്റെ തിരുത്തല്‍ നടപടി. കേസില്‍ അപ്പീല്‍ നല്‍കുന്നതിനും തുടരന്വേഷണത്തിനും നിയമതടസമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ നിയമോപദേശം നല്‍കി.

Vadasheri Footer